Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Feb 2025 18:07 IST
Share News :
തിരൂരങ്ങാടി : വയലോരങ്ങളിൽ പ്രകൃതി ഭംഗി ആസ്വദിച്ച് റോഡ് അരികിൽ ഇരുന്ന് പ്ലാസ്റ്റിക് ബോട്ടലിൽ ഇറങ്ങുന്ന
പാനീയങ്ങൾ വെള്ളകുപ്പികൾ മുതലായവ ഉപയോഗിച്ച് കഴിഞ്ഞതിന് ശേഷം ബിന്നുകളിലേക്ക് നിക്ഷേപിക്കാതെ
കെട്ടി നിൽക്കുന്ന വെള്ളകെട്ടിലേക്കും ഒഴുകി പോവുന്ന വെള്ളത്തിലേക്കും വലിച്ചെറിയുന്നതിനാൽ തൊടുകളി അടഞ്ഞു കിടക്കുന്ന മാലിന്യത്തിൽ ഒലിച്ചു പോവാതെ നുറുകണക്കിന്ന് പ്ലാസ്റ്റിക്ക് ബോട്ടൽ കൊണ്ട് കർഷകരും പ്രദേശവാസികളും പ്രയാസം
സൃഷ്ടിക്കുന്നുണ്ട്.
ഇതിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ഭാഗത്തുനിന്ന് കടുത്ത നിയന്ത്രണം വേണമെന്ന് ആവശ്യപേട്ട് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ സെക്രട്ടറി മുസ്‌തഫ ചെറുമുക്ക് അംഗങ്ങളായ വളപ്പിൽ സകീർ. കെ ടി സുലൈമാൻ. പി ഫസീൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധന നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന് പരാതി മെയിൽ സന്ദേശം നൽകിയിട്ടുണ്ട്.
തീരദേശ റോഡുകളിലെ കടകളിൽ പ്ലാസ്റ്റിക് ബോട്ടലിന്നു പകരം കുപ്പി ക്ലാസ് ഉപയോഗ പെടുത്തിയാൽ വയലോര മേഖല പ്ലാസ്റ്റിക് മുക്തമാക്കാൻ പറ്റുമെന്നും ബോട്ടൽ കിടക്കുന്ന തോടുകളിൽ നിന്ന് നെൽക്കൃഷിയിലേക്ക് വെള്ളവും അടിക്കുന്നുണ്ട് .ഇവകാരണം ആരോഗ്യ പ്രശനം കൂടാൻ സാധ്യത ഉള്ളതായും വയലിലെ മീനുകൾ പിടിച്ചു ഭക്ഷിക്കുന്നതും ആരോഗ്യത്തെ ബാധിക്കുമെന്ന് മന്ത്രിക്ക് അയച്ച മെയിൽ സന്ദേശത്തിൽ ആവശ്യപെട്ടിട്ടുണ്ട് .
Follow us on :
Tags:
More in Related News
Please select your location.