Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2024 18:42 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തരിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ
ഞായർ ഒ പി തുടങ്ങാൻ തീരുമാനിച്ചു.
ഇന്നലെ അടിയന്തിരമായി കൂടിയ
ഹോസ്പിറ്റൽ എച്ച് എം സി യോഗത്തിൽ വെച്ച് ഞായർ ഒ പി തുടങ്ങാനുള്ള
സാധ്യത ചർച്ച ചെയ്തിരുന്നു. നഗരസഭ
ഒരു ഡോക്ടറെയും പാരാമെഡിക്കൽ സ്റ്റാഫിനെയും ഈവെനിംഗ് ഒപി തുടങ്ങുന്നതിനായി നിയമിച്ചു കഴിഞ്ഞത് കൊണ്ട് ഇനി വീണ്ടും സ്റ്റാഫുകളെ നിയമിക്കണമെങ്കിൽ സർക്കാറിന്റെ അനുമതി വേണം.
അനുമതിക്കായി ആരോഗ്യ മന്ത്രിക്ക് കഴിഞ്ഞ ആഴ്ച്ച അപേക്ഷ നൽകിയിട്ടുമുണ്ട്. അനുമതി കിട്ടുന്നത് വരെ എച്ച് എം സി ഫണ്ട് ഉപയോഗിച്ച് ഞായർ ഒ പി തുടങ്ങുന്ന കാര്യവും ചർച്ച ചെയ്തു. എച്ച് എം സി ഫണ്ട് ഉപയോഗിച്ച് പുതിയ രണ്ട് സ്റ്റാഫുകളെ നിയമിക്കാനുള്ള
ഫണ്ട് നിലവിൽ എച്ച് എം സിക്ക് തികയുന്നില്ല. ആയത് കൊണ്ട് നിയമനം നടത്തുന്ന രണ്ട് സ്റ്റാഫുകൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം ഡ്യൂട്ടി നൽകി ഞായർ ഒപി
ആരംഭിക്കാനും തീരുമാനിച്ചു.
പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദിന്റെ അധ്യക്ഷതായിലാണ് യോഗം ചേർന്നത്. ഡെപ്യുട്ടി ചെയർപേഴ്സൺ കെ ഷഹർബാനു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഖൈറുന്നിസ താഹിർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് ആലിബാപ്പു, കൗൺസിലർ ഫാത്തിമ റഹീം, സി ഡി എസ് ചെയർപേഴ്സൻ സുഹറാബി,
മെഡിക്കൽ ഓഫീസർ ഡോക്ടർ രമ്യ,
ഹെൽത്ത് ഇൻസ്‌പെക്ടർ സബിത,
എച് എം സി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഞായർ ഒ പി സമയം രാവിലെ 9 മണി
മുതൽ ഉച്ചക്ക് 12.30 വരെയും
പരിശോധന 1 മണി വരെയും
ആയിരിക്കും.
Follow us on :
Tags:
More in Related News
Please select your location.