Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2024 16:49 IST
Share News :
കോഴിക്കോട്: കെ.എൻ.എം യുവ ഘടകമായ ഐ.എസ്.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിലുള്ള വെളിച്ചം, ബാലവെളിച്ചം ഖുർആൻ പഠന പദ്ധതിയുടെ പതിനഞ്ചാമത് സംഗമം മെയ് 25 ന് കോഴിക്കോട്ട് നടക്കും. "ക്വുർആൻ നേരിൻ്റെ നേർവഴി" എന്ന ശീർഷകത്തിലാണ് സംഗമം നടക്കുന്നത്.
ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുർആനിൻ്റെ മഹത് സന്ദേശങ്ങളെ അറിയാനും പഠിക്കാനുമുതകുന്നതാണ് വെളിച്ചം പഠനദ്ധതി. സ്വദേശത്തും വിദേശത്തുമായി പതിനായിരക്കണക്കിന് പഠിതാക്കളാണ് പദ്ധതിയുടെ ഭാഗമായി പരീക്ഷ എഴുതുന്നത്. സംഗമത്തിൽ പ്രമുഖ ക്വുർആൻ പണ്ഡിതരും പ്രഭാഷകരും വിഷയാവതരണം നടത്തും.
കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ നടന്ന സ്വാഗതസംഘയോഗം വെളിച്ചം ചെയർമാൻ കെ.എം.എ അസീസ് ഉദ്ഘാടനം ചെയ്തു. ഐ.എസ്. ജില്ലാ പ്രസിഡണ്ട് ജുനൈദ് സലഫി അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.എം ജില്ലാ പ്രസിഡണ്ട് സി.മരക്കാരുട്ടി, സെക്രട്ടറി അബ്ദുസ്സലാം വളപ്പിൽ, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട് റഹ്മത്തുല്ല സ്വലാഹി,ജില്ലാ സെക്രട്ടറി ഹാഫിദുർറഹ്മാൻ മദനി, ഇ. വി മുസ്തഫ, മുജീബ് റഹ്‌മാൻ, അഫസൽ പട്ടേൽത്താഴം, അസ്‌ലം എം.ജി നഗർ, ജുനൈസ് സ്വലാഹി, അബ്ദുൽ ഖാദർ നരിക്കുനി എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.