Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുതിർന്ന പൗരർക്കുള്ള ട്രെയിൻ യാത്രാനുകൂല്യങ്ങൾ പുനസ്ഥാപിക്കണം

30 Sep 2024 11:47 IST

Preyesh kumar

Share News :

മേപ്പയ്യൂർ: ലോക വയോജന ദിനത്തിൽ മുതിർന്ന പൗരരെ ആദരിച്ചും ചേർത്ത് പിടിച്ചും

മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ സ്റ്റുഡൻ്റ് പോലീസ്. നമ്മുടെ നാട് നമ്മുക്കായി നിർമ്മിച്ച് നൽകിയ മുതിർന്ന പൗരർക്ക് ആദരവും ആഹ്ലാദവും പ്രതീക്ഷകളും നൽകുന്ന പരിപാടികളാണ് ഈ ദിനത്തിൽ നടന്നു വരാറുള്ളത്. വിദ്യാലയത്തിലെ സ്റ്റുഡൻസ്  പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ മൂന്ന് പരിപാടികളാണ് ഈ വർഷം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്.

മുതിർന്ന പൗരർക്ക് ട്രെയിൻ യാത്രക്ക് ലഭിച്ചു കൊണ്ടിരുന്ന യാത്രാ ആനുകൂല്യങ്ങൾ കോവിഡ് കാലത്തിന് ശേഷം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ഇത് പു സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച്

മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ 4000 വിദ്യാർത്ഥികളും പ്രധാനമന്ത്രിക്ക് നിവേദനം നൽകുന്ന പരിപാടിയാണ് "പ്രധാനമന്ത്രിക്ക് സ്നേഹപൂർവ്വം " എന്നത്  .58 വയസ്സാകുന്ന

മുതിർന്ന സ്ത്രീകൾക്ക് 50 % ടിക്കറ്റ് ചാർജ് ഇളവും 60 വയസാകുമ്പോൾ 40 % ഇളവുമാണ് ലഭിച്ചു വന്നിരുന്നത്.മുതിർന്ന പൗരർക്ക്  ട്രെയിൻ ടിക്കറ്റ് ചാർജിൽ ലഭിച്ചിരുന്ന ഇളവുകൾ നഷ്ടപ്പെട്ടു പോയതിൽ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്.


നാടിന് ജീവിതംകൊണ്ട് തണലേകിയവർക്ക് സ്നേഹത്തണലേകാനുള്ള ഈ പരിപാടിയിൽ ഇളം തലമുറ മുതിർന്നവർക്കായി സംസാരിക്കുകയാണ്.

ഒക്ടോബർ ഒന്നിന് മുന്നോടിയായി ഈ കത്തുകൾ സംപ്റ്റബർ 30 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് മേപ്പയ്യൂർ പോസ്റ്റാഫീസിൽ വിദ്യാർത്ഥി പ്രതിനിധികൾ ചേർന്ന് നൽകുകയാണ്



Follow us on :

Tags:

More in Related News