Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2024 00:03 IST
Share News :
കോട്ടയം: കോട്ടയം നഗരത്തിലെ ആകാശപ്പാതയെന്ന പേരിലുള്ള വികൃത നിർമിതിയിലൂടെ പൊള്ളയായ വികസനത്തിൻ്റെ പേരിൽ ജനങ്ങളെപ്പറ്റിക്കുന്ന 'തിരുവഞ്ചൂർ ശൈലി'യാണ് തുറന്നുകാട്ടപ്പെട്ടിരിക്കുന്നതെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി. റസ്സൽ. ആകാശപ്പാതയുടെ അസ്ഥികൂടത്തെ 'കോട്ടയം ബിനാലെ'യെന്ന പേരിൽ ഗതാഗതമന്ത്രി തന്നെ തുറന്നുകാട്ടിയതാണ് വ്യാജ വികസന വാദങ്ങളുടെ ചെമ്പ് തെളിഞ്ഞതിന് സാക്ഷ്യ പത്രമാകുന്നത്. ഈ പദ്ധതിയുടെ പേരിൽ സിപിഎം ജില്ലാ കമ്മറ്റിയെ ആക്ഷേപിക്കാൻ ഇറങ്ങിയ കോട്ടയം എംഎൽഎ പത്തു ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
1. ആകാശപ്പാതയെന്ന പേരിലുള്ള പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കൽ അനിവാര്യമാണോ?
2. ആരുടെയൊക്കെ . എത്ര സെൻ്റ് സ്ഥലം ഏറ്റെടുക്കാനാണ് പദ്ധതി തയ്യാറാക്കിയത്?
3. സ്ഥലം ഏറ്റെടുക്കാൻ അക്കാലത്തെ റവന്യൂ മന്ത്രിയായിരുന്ന എംഎൽഎയുടെ കാലത്ത് ഏതെങ്കിലും വിജ്ഞാപനം ഇറക്കിയിട്ടുണ്ടോ?
4.സ്ഥലം ഏറ്റെടുക്കാതെ നിർമ്മാണ ആരംഭിച്ചതിന് എന്ത് മറുപടിയാണ് പറയാനുള്ളത്?
5. സ്ഥലം ഏറ്റെടുക്കാതെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കൊണ്ട് നിർമ്മാണോദ്ഘാടനം നടത്തി ജനങ്ങളെ കബളിപ്പിക്കുയായിരുന്നില്ലേ എംഎൽഎ ചെയ്‌തത്?
6.പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കപ്പെട്ട ഒരു തൂണ് ശാസ്ത്രിറോഡിൻ്റെ തുടക്കത്തിൽ റോഡിൻ്റെ വീതി കുറച്ച് ഗതാഗത തടസ്സം ഉണ്ടാകുകയല്ലേ ?
7. കിഴക്ക് ഭാഗത്തെ തൂണിൻ്റെ സ്ഥാനം മാറ്റി ഇടേണ്ടതുമൂലം മേൽക്കൂര ഉറപ്പിക്കാൻ ഏച്ചുകെട്ടേണ്ടി വന്നത് നിർമ്മാണ വൈകല്യമല്ലേ?
8. ആകാശപാതയിലേക്ക് എത്ര ലിഫ്റ്റ് വേണം. അത് ഓപ്പറേറ്റ് ചെയ്യാൻ ജോലിക്കാർ ഉണ്ടോ ? ആരാണ് ശമ്പളം കൊടുക്കുക. വൈദ്യുതി ചാർജ് ആരാണ് വഹിക്കുക.
9. റോഡ് സുരക്ഷാ ഫണ്ടിൽനിന്നും. പ്രവർത്തന ചിലവുള്ള പരിപാടി നടത്താനാകില്ലാ എന്ന ചട്ടം ലംഘിച്ചതിന് ന്യായം പറയാനുണ്ടോ ? അഴിമതി തെളിഞ്ഞ വിജിലൻസ് കേസിൽ എംഎൽഎയും പ്രതിയാകേണ്ടതല്ലേ ?
10. പോസ്റ്റ് ഓഫീസിനു മുൻപിൽ നിന്ന് മുൻസിപ്പാലിറ്റിയിലേക്കും അവിടെനിന്ന് വൈഎംസിഎ ഭാഗത്തേക്കും പോകുന്നവർ എന്തിന് ആകാശപാതയിൽ കയറണം. വഴിമുടക്കുന്ന നിർമ്മാണം ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുകയല്ലേ ചെയ്യുന്നത്. ഭാവിയിൽ വികസനത്തിന് തടസ്സമാണ് ഈ വ്യാജനിർമ്മിതിയെന്നതിന് എന്തു മറുപടിയാണ് പറയാനുള്ളത്.
ആകാശപ്പാതയിലെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും തെളിഞ്ഞ സാഹചര്യത്തിൽ സർക്കാരിനും ജനങ്ങൾക്കും നഷ്‌ടപ്പെടുന്ന പണം എംഎൽഎ ട്രഷറിയിൽ തിരിച്ചടക്കുമോ? കോട്ടയം മണ്ഡലത്തിലെ ഇതര മേഖലകളിലെ ജനങ്ങൾക്കവകാശപ്പെട്ട 1.6 കോടി രൂപ കൂടി ഈ പദ്ധതിക്കായി എംഎൽഎ ഫണ്ട്മാറ്റിവെക്കുന്നത് അഴിമതിക്ക് പിന്തുണ നൽകുകയല്ലേ? - സിപിഎം നേതാക്കളായ അഡ്വ. കെ അനിൽ കുമാർ, അഡ്വ. റജി സഖറിയ, കെ എം രാധാകൃഷ്ണൻ എന്നിവർ ചോദിച്ചു.
Follow us on :
Tags:
More in Related News
Please select your location.