Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപജില്ല സ്കൂൾ കലോത്സവം സംഘാടക സമിതി രൂപീകരിച്ചു

05 Oct 2024 18:27 IST

- Anvar Kaitharam

Share News :

ഉപജില്ല സ്കൂൾ കലോത്സവം സംഘാടക സമിതി രൂപീകരിച്ചു


പറവൂർ: ഉപജില്ല സ്കൂൾ കലോത്സവം ഒക്ടോബർ 26, 28, 29, 30, നവംബർ ഒന്ന് തീയതികളിൽ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും.

കലോത്സവ സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാധ്യക്ഷ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. എം ജെ രാജു അധ്യക്ഷനായി. കൊട്ടുവള്ളിക്കാട് എച്ച്എംവൈഎസ് എച്ച്എസ്എസിലെ എം വി തീർത്ഥ ലക്ഷ്മി തയ്യാറാക്കിയ കലോത്സവ ലോഗോ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കമലാ സദാനന്ദനും, കരിമ്പാടം ഡിഡി സഭ ഹൈസ്കൂളിലെ പവിത്ര എം വിമൽ തയ്യാറാക്കിയ ശാസ്ത്രമേളയുടെ ലോഗോ നഗരസഭാധ്യക്ഷ ബീന ശശിധരനും പ്രകാശനം ചെയ്തു. എഇഒ നിഖില ശശി റിപ്പോർട്ട് അവതരിപ്പിച്ചു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് ഷാജി, ജില്ല പഞ്ചായത്തംഗം കെ വി രവീന്ദ്രൻ, നഗരസഭ കൗൺസിലർമാരായ ടി വി നിഥിൻ, കെ ജെ ഷൈൻ, സജി നമ്പ്യത്ത്, സ്കൂൾ മാനേജർ പി എസ് സ്മിത്ത്, സി എസ് ജാസ്മിൻ, ടി ജെ ദീപ്തി എന്നിവർ സംസാരിച്ചു.


Follow us on :

More in Related News