Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എസ്.യു കെ.എം.ഒ കോളേജ് യൂണിറ്റ് കമ്മറ്റി പിരിച്ചുവിടണം: എം. ധനീഷ് ലാൽ

09 Oct 2025 23:25 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിൽ എം.എസ്.എഫ് പോലെയുള്ള സെക്യുലർ വിദ്യാർത്ഥി സംഘടനക്കെതിരെ കെ.എസ്.യു പ്രവർത്തകർ ഫ്ലക്സ് ബോർഡുമായി തെരുവിൽ ഇറങ്ങി നടത്തിയ പ്രകടനത്തെതിരെ കോൺഗ്രസ് നേതാവും കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറിയുമായ എം. ധനീഷ് ലാൽ വിമർശനവുമായി രംഗത്ത്.


ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ധനീഷ് ലാൽ പ്രതികരിച്ചത്. “ഒരു കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിൽ എം.എസ്.എഫ് പോലെയുള്ള സെക്യുലർ സംഘടനയ്‌ക്കെതിരെ ഇത്തരം ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് തെരുവിൽ ഇറങ്ങുന്നത് തികഞ്ഞ നെറികേടാണ്. സെക്യുലറായി പ്രവർത്തിക്കുന്ന ഒരു സംഘടനയെ അധിക്ഷേപിക്കുന്നതിലൂടെ എതിരാളികൾക്ക് ആരോപണമുന്നയിക്കാനുള്ള അവസരം നൽകുകയാണ്. വിജയത്തിൽ അഹങ്കാരികളാകരുത്,” – എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.


കോഴിക്കോട് ജില്ലാ നേതൃത്വം അടിയന്തരമായി ഇടപെട്ട് കെ.എസ്.യു കെ.എം.ഒ കോളേജ് യൂണിറ്റ് കമ്മിറ്റിയെ പിരിച്ചുവിടുകയും, ബന്ധപ്പെട്ട ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow us on :

More in Related News