Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 15:52 IST
Share News :
തിരൂരങ്ങാടി : കോട്ടക്കൽ ആട്ടീരിയിൽ കഞ്ചാവ് ചെടി കണ്ടെത്തി. കോട്ടക്കൽ ആട്ടീരി ചെറുകുന്ന് ഭാഗത്ത് റോഡരികിൽ നിന്നും 6 മാസം വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. ആട്ടിരി, കുഴിപറമ്പ് ഭാഗങ്ങളിലെ വയൽ വരമ്പുകളിലും, തോടിന് സമീപവും കഞ്ചാവ് ഉപയോഗവും വിപണനവും വ്യപകമാണെന്ന രഹസ്യവിവരത്തിൻമേൽ ഈ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഈ ഭാഗങ്ങളിൽ കൂടുതൽ ശക്തമായ പരിശോധന നടത്തുമെന്ന് അസിസ്റ്റൻ്റ് എക്സൈസ ഇൻസപെക്ടർ അറിയിച്ചു.
തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സുർജിത്, പ്രിവൻ്റീവ് ഓഫീസർമാരായ ദിലീപ് കുമാർ, ശിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അഭിലാഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്.
Follow us on :
Tags:
More in Related News
Please select your location.