Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2024 19:51 IST
Share News :
മലപ്പുറം : എ ആർ നഗർ ബാങ്കിനെതിരായ ക്രമക്കേട് ആരോപണങ്ങള്‍ അതീവ ഗുരുതരമെന്ന് ഹൈക്കോടതി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ പരാമർശം.
ലീഗ് ഭരണത്തിലുള്ള ബാങ്കില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് സിബിഐ , ഇഡി എന്നീ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. സിബിഐയ്ക്കും ഇഡിക്കും കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കുഞ്ഞാലിക്കുട്ടിയുടെ മകൻ , ബിനാമി ഹരികുമാർ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. സംസ്ഥാന സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതായും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.