Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2024 18:38 IST
Share News :
വൈക്കം: ചെമ്പ് പഞ്ചായത്തിലെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന ലാപ്‌ടോപ്പുകളുടെ വിതരണം നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരന്‍
വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകലില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായാണ് ലാപ്‌ടോപ്പുകല്‍ നല്‍കിയത്. വൈസ് പ്രസിഡന്റ് കെ.കെ. രമേശന്‍ അധ്യക്ഷതവഹിച്ചു. ജനപ്രതിനിധികളായ ആശാ ബാബു, അമല്‍രാജ്, ഉഷ പ്രസാദ്, രമണി മോഹന്‍ദാസ്, കെ.വി. പ്രകാശന്‍, രഞ്ജിനി ബാബു, ഫിഷറീസ് ഓഫീസര്‍ കെ.ജെ. പൊന്നമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.