Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2024 08:03 IST
Share News :
പൊൻകുന്നം: വീട്ടുമുറ്റത്തുനിന്ന് സംസ്ഥാനപാതയിലെ തിരക്കിലേക്ക് ഓടിക്കയറിയ ഒന്നരവയസ്സുകാരനെ രക്ഷപ്പെടുത്തിയ ഒമ്പതുകാരനായ ജ്യേഷ്ഠന് വിദ്യാലയത്തിന്റെ അനുമോദനം. രക്ഷാപ്രവർത്തനം നടത്തിയ ഇളങ്ങുളം ശാസ്താദേവസ്വം കെ.വി.എൽ.പി.ജി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥി ആദിശേഷനെ സ്കൂൾ മാനേജ്മെന്റും പി.ടി.എയും അനുമോദിച്ചു. കഴിഞ്ഞ ദിവസം ഒന്നരവയസ്സുകാരൻ ഹരിഗോവിന്ദ് വീട്ടിൽനിന്ന് 50 മീറ്റർ മാത്രം മാറിയുള്ള പുനലൂർ-മൂവാറ്റുപുഴ ഹൈവേയിലേക്ക് ഓടിക്കയറുകയായിരുന്നു. ശബരിമല തീർഥാടകരുടേത് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഓടുന്ന റോഡിലേക്ക് കയറിയ ഹരിഗോവിന്ദിനെ വാഹനത്തിരക്ക് വകവെക്കാതെ ആദിശേഷൻ രക്ഷപ്പെടുത്തുകയായിരുന്നു. തപാൽവകുപ്പ് ജീവനക്കാരായ പൊൻകുന്നം അട്ടിക്കൽ മരുതുംവേലിൽ സന്തോഷിന്റെയും വിനുവിന്റെയും മകനാണ് ആദിശേഷൻ. ഒന്നരവയസ്സുള്ള ശിവശങ്കരൻ എന്ന കുട്ടികൂടിയുണ്ട് ഇവർക്ക്. ശാസ്ത ദേവസ്വം സെക്രട്ടറി സുനിൽകുമാർ കാഞ്ഞിരമുറ്റം പുരസ്കാരം നൽകി. പ്രഥമാധ്യാപിക ജി. ജിജി, പഞ്ചായത്ത് അംഗവും പി.ടി.എ പ്രസിഡന്റുമായ അഖിൽ അപ്പുക്കുട്ടൻ, സുജാതാദേവി, ഇ.എസ്. നന്ദഗോപൻ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.