Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2024 20:34 IST
Share News :
കടുത്തുരുത്തി: കോട്ടയം ജില്ലയിലെ എല്ലാ റേഷൻ കടകളിലും വിതരണത്തിനാവശ്യമായ റേഷൻ ഭക്ഷ്യ ധാന്യങ്ങൾ നിലവിൽ സ്റ്റോക്ക് ഉണ്ടെന്നും മുഴുവൻ കാർഡുടമകളും അർഹമായ റേഷൻ വിഹിതം കൈപ്പറ്റണമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ജില്ലയിൽ ജൂലൈയിൽ 69.5% വിതരണമാണ് നടന്നിട്ടുള്ളത്. കോട്ടയം താലൂക്കിൽ മാത്രം 67 ശതമാനവും. ഓഗസ്റ്റ് 26 വരെ ജില്ലയിൽ 55% റേഷൻ വിതരണവും കോട്ടയം താലൂക്കിൽ 51% റേഷൻ വിതരണവും പൂർത്തിയായിട്ടുണ്ട്.
ഒന്നര മാസത്തെ വിതരണത്തിനുള്ള റേഷൻ ഭക്ഷ്യ ധാന്യങ്ങൾ നേരത്തെ തന്നെ റേഷൻ കടകളിൽ എത്തിക്കാറാണ് പതിവ്. അധികപട്ടികപ്രകാരം 30% മുതൽ 40% വരെ റേഷൻ ഭക്ഷ്യധാന്യങ്ങൾ മുൻകൂറായി തലേമാസം തന്നെ എല്ലാ റേഷൻ കടകളിലും എത്തിച്ചു നൽകാറുണ്ടെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.