Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുമരകം കൈപ്പുഴമുട്ടിൽ കാർ ആറ്റിൽ വീണ് അപകടം

23 Sep 2024 22:29 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി : കുമരകം കൈപ്പുഴമുട്ടിൽ കാർ ആറ്റിൽ വീണ് രണ്ട് പേർ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ യുവതി, സായ്‌ലി രാജേന്ദ്ര സർജയും ഒരു യുവാവുമാണ് മരിച്ചത്.

കോട്ടയം ഭാഗത്ത് നിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സർവീസ് റോഡ് വഴി ആറ്റിൽ വീഴുകയായിരുന്നു. കാറിന്റെ ഉള്ളിൽ നിന്നും ആളുകളുടെ നിലവിളി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാർ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കാണുകയായിരുന്നു. കാർ കണ്ടെത്തി കരയ്ക്ക് കയറ്റിയപ്പോഴാണ് മരിച്ച നിലയിൽ രണ്ട് പേരെയും കണ്ടെത്തിയത്.

Follow us on :

More in Related News