Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശുചിത്വ സാഗരം സുന്ദര പദ്ധതി ; അവാർഡ് തിളക്കത്തിൽ പരപ്പനങ്ങാടി നഗരസഭ

05 Jul 2025 18:58 IST

Jithu Vijay

Share News :

മലപ്പുറം : അവാർഡ് തിളക്കത്തിൽ പരപ്പനങ്ങാടി നഗരസഭ. സംസ്ഥാന സർക്കാറിൻ്റെ ശുചിത്വ സാഗരം സുന്ദര പദ്ധതിയുടെ രണ്ടാം ഘട്ടമായി 2025 ഏപ്രിൽ 11 ന് കേരളത്തിലെ തീര പ്രദേശത്ത് നടത്തിയ ഏകദിന തീരം ശുചീകരണ യഞ്ജത്തിൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാല്യന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തത്തിൽ മലപ്പുറം ജില്ലയിലെ തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം പരപ്പനങ്ങാടി നഗരസഭ നേടി. രണ്ടാം സ്ഥാനം വെട്ടം ഗ്രാമ പഞ്ചായത്തിനും ലഭിച്ചു.


ജൂലൈ 11 ന് കൊല്ലത്ത് വെച്ച് മത്സ്യ കർഷക അവാർഡിനോടനുബന്ധിച്ച്

നടക്കുന്ന പരിപാടിയിൽ അവാർഡ് വിതരണം ചെയ്യും. ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി.ഷാഹുൽ ഹമീദ് നഗരസഭയ്ക്കുള്ള അവാർഡ് ഏറ്റു വാങ്ങും.


അവാർഡ് ലഭിക്കാനായി നഗരസഭയോടൊപ്പം പ്രവർത്തിച്ച 

എസ് എൻ എം എച്ച് എസ് സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ, മത്സ്യതൊഴിലാളികൾ, യൂണിറ്റി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, നഗരസഭ ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, മറ്റു സന്നദ്ധ സംഘടനകൾ എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്

നഗരസഭയുടെ നന്ദിയും കടപ്പാടും ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് അറിയിച്ചു.

Follow us on :

More in Related News