Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിസാൻ സഭ; കെ വി വസന്തകുമാർ പ്രസിഡന്റ്, കെ എം ദിനകരൻ സെക്രട്ടറി

08 Jan 2025 22:34 IST

Anvar Kaitharam

Share News :

കിസാൻ സഭ; കെ വി വസന്തകുമാർ പ്രസിഡന്റ്, കെ എം ദിനകരൻ സെക്രട്ടറി


പറവൂർ: അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന പ്രസിഡന്റായി കെ വി വസന്തകുമാറിനെയും (തൃശൂർ), കെ എം ദിനകരനെയും (എറണാകുളം) പറവൂരിൽ നടന്ന 21-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.

നാശോന്മുഖമായി കൊണ്ടിരിക്കുന്ന ഭൂമിയും, പ്രകൃതി വിഭവങ്ങളും തിരികെ പിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രകൃതി വീണ്ടെടുക്കാൻ നിയമനിർമ്മാണം നടത്തണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്ത് മൊത്തം ഭൂമിയുടെ 30 ശതമാനവും നാശോൻ മുഖമായ അവസ്ഥയിലാണ്. ഭാവിതലമുറയുടെ ജീവനോപാധികളുടെ ലഭ്യതയും വികസന പരിപ്രേക്ഷ്യവും കണക്കിലെടുക്കുപ്പോൾ പ്രകൃതി വീണ്ടെടുക്കൽ നിയമം അനിവാര്യമാണ്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 97 അംഗ കൗൺസിലാണ് ഏകകണ്ഠമായി ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തിയത്. ഏപ്രിൽ മാസം തമിഴ്നാട്ടിലെ നാഗപട്ടണത്ത് നടക്കുന്ന ദേശീയ സമ്മേളന പ്രതിനിധികളായി നൂറ്റൊന്നു പേരെയും സമ്മേളനം തെരഞ്ഞെടുത്തു. .

കിസാൻ സഭ ദേശീയ ജനറൽ സെക്രടറി രാവുല വെങ്കയ്യ, സെക്രട്ടറി സത്യൻ മൊകേരി, വൈസ് പ്രസിഡന്റ് പി സന്തോഷ് കുമാർ എം പി, ഇ കെ ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു. എ പ്രദീപൻ, കരിയം രവി, കെ കെ രാജേന്ദ്രബാബു, വി പി ഉണ്ണികൃഷ്ണൻ, അഡ്വ. തോമസ് വി റ്റി, പെറ്റാശ്ശേരി മണികണ്ഠൻ തുടങ്ങിയവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.

Follow us on :

More in Related News