Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2024 10:50 IST
Share News :
തിരുരങ്ങാടി : നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനും കുടിവെള്ള പദ്ധതിക്കായി കീറിയ റോഡുകള്‍ നന്നാക്കുന്നതിന് പണവും അനുവദിക്കണമെന്നാവശ്യ
പ്പെട്ടായിരുന്നു നന്നമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമരം. ജനപ്രതിനിധികളും നിരവധി നാട്ടുകാരും അണിനിരന്ന സമരം മലപ്പുറം എം.എസ്.പിക്ക് അടുത്തുള്ള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എഞ്ചിനിയറുടെ ഓഫീസിന് മുന്നിലാണ് നടന്നത്. പഞ്ചായത്ത് മുസ്്‌ലിംലീഗ് പ്രസിഡന്റ് ഊര്‍പ്പായി മുസ്തഫയുടെ അധ്യക്ഷതയില്‍ നടന്ന സമരം കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മലപ്പുറം മണ്ഡലം എം.എല്‍.എ പി ഉബൈദുള്ള മുഖ്യ പ്രഭാഷണം നടത്തി.
പ്രതിഷേധ സമരത്തില്‍ കെ കുഞ്ഞിമരക്കാര്‍, കെ ബവ, എം.സി കുഞ്ഞുട്ടി, യു.എ റസാഖ്, ജാഫര്‍ പനയത്തില്‍, ഒടിയില്‍ പീച്ചു, പാലക്കാട്ട് തസ്ലീന, ഷമീര്‍ പൊറ്റാണിക്കല്‍, വാഹിദ് തിലായില്‍, എന്‍.വി മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. സമരത്തിന് യാസ്മിന്‍ അരിമ്പ്ര, ശിഹാബ് കോഴിശ്ശേരി, എം.പി അബ്ദുസ്സമദ്, പി.പി സീനത്ത്, അമ്പരക്കല്‍ റൈഹാനത്ത്, എം.സി ബാവ ഹാജി, കെ.കെ നാസര്‍, പി.കെ റൈഹാനത്ത്, എം.പി റഷീദ്, മറ്റത്ത് റഷീദ്, നരിമടക്കല്‍ നൗഷാദ്, സി ബാപ്പുട്ടി, ഊര്‍പ്പായി സൈതലവി, ഫൈസല്‍ കുഴിമണ്ണില്‍, സി.പി റസാഖ്, മറ്റത്ത് അവറാന്‍ ഹാജി, പി സുമിത്ര ചന്ദ്രന്‍ നേതൃത്വം നല്‍കി.
Follow us on :
Tags:
More in Related News
Please select your location.