Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2024 10:09 IST
Share News :
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ തടപ്പറമ്പ് നാല് സെന്റ് കോളനിക്ക് സമീപത്തു കൂടി പോകുന്ന റോഡ് കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററി ഉൾപ്പെട്ടതും, പഞ്ചായത്തിന്റെ പൂർണ്ണ ഉടമസ്ഥതയിൽ ഉള്ളതും ആണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് വേണ്ടി ട്രിബ്യൂണൽ ഉത്തരവ് പ്രകടപ്പിച്ചതായി എൽ.ഡി എഫ് അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യ വ്യക്തികൾക്കോ, കോളനി നിവാസികൾക്കോ യാതൊരു അവകാശവും ഇല്ലെന്നും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രിബൂണൽ, ഉത്തരവ് പുറപ്പെടുവിച്ചത്., ചില സ്വകാര്യ വ്യക്തികൾ പഞ്ചായത്തിനെതിരെ നൽകിയ ഹരജി വിധി പറയവേയാണ് വ്യക്തമായ വിധി പുറപ്പെടുവിച്ചിട്ടുള്ളത്, 1987 നായനാർ ഗവൺമെന്റ് ഭൂരഹിതർക്ക് നാല് സെന്റ് വീതം വസ്തു നൽകിയിരുന്നു, ഇവർക്ക് വീട് വെച്ച് നൽകുകയും ചെയ്തു, പ്രസ്തുത പട്ടയത്തിൽ തന്നെ ഈ റോഡ് അതിരായും വച്ചിട്ടുണ്ട്, അന്നുമുതൽ തന്നെ പ്രസ്തുത റോഡ് പഞ്ചായത്തിന്റെ കൈവശം ഉള്ളതാണ് 2010 ൽ വി കെ ലീല മെമ്പറായ സന്ദർഭത്തിലാണ് ഈ റോഡിന് സോളിംഗ് അനുവദിച്ചത്, പിന്നീട് വന്നിട്ടുള്ള എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി ടാറിങ് പ്രവർത്തി പൂർത്തീകരിച്ചിരുന്നു, എന്നാൽ ഇതിനുശേഷം ഈറോഡ് ചെന്ന് മുട്ടുന്ന വസ്തുവിന്റെ ഉടമകൾക്ക് ഇതിലെ യാത്ര ചെയ്യുന്നതും, മറ്റും കോളനി നിവാസികൾ ബലം പ്രയോഗിച്ച് തടഞ്ഞിരുന്നു, ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളും നിലവിലുണ്ട്, അന്നത്തെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞതുമായി ബന്ധപ്പെട്ടു പോലീസിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടും പോലീസ് രജിസ്റ്റർ ചെയ്ത 82/2021 നമ്പർ ക്രിമിനൽ കേസിൽ കോളനി നിവാസികൾക്കെതിരെ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി 10000 രൂപ വീതം പിഴ വിധിച്ചിരുന്നു, പ്രസ്തുതറോഡ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടി നിലവിലെ ഭരണസമിതി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രമേയം കൊണ്ടുവന്നിരുന്നു ഇടതുപക്ഷ മെമ്പർമാരുടെയും, സെക്രട്ടറിയുടെയും വിയോജനക്കുറിപ്പോടെ പ്രസ്തുത പ്രമേയം പാസാക്കിയെങ്കിലും, ട്രിബൂണൽ ഈ പഞ്ചായത്തിന്റെ നടപടിയെ ശക്തമായി വിമർശിക്കുകയും റോഡ് പൊതു റോഡാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്, കാരശ്ശേരി പഞ്ചായത്തിന്റെ ആസ്തിയിലുള്ള ഒരു റോഡ് ആസ്തിയിൽ നിന്ന് ഒഴിവാക്കി സ്വകാര്യ വ്യക്തികൾക്ക് നൽകാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ
ശ്രമമാണ് ഈ വിധിയോടെ പരാജയപ്പെട്ടിരിക്കുന്നതെന്ന് എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. ഈ വിധിപഞ്ചായത്ത് ഭരണസമിതിയുടെഭരണഘടനാ ലംഘനത്തിനെതിരെയുള്ളവിധി കൂടിയാണ്,ഇതിന്റെ അടിസ്ഥാനത്തിൽഭരണം തുടരാൻധാർമികമായ അവകാശം യുഡിഎഫ് ഭരണസമിതിക്ക് നഷ്ടപ്പെട്ടിരിക്കുന്നതായി അവർ കുറ്റപ്പെടുത്തി.,ഒന്നാം വാർഡിലെ ജനങ്ങളോടും, പൊതുസമൂഹത്തോട് മാപ്പ് പറയാൻ യുഡിഎഫ് ഭരണസമിക്കാർ തയ്യാറാകണം, പൊതു ജനങ്ങൾ തുടർച്ചയായി ഉപയോഗിച്ചുവരുന്ന ഏതൊരു വഴിയും പൊതുവഴിയാണെന്ന് ഹൈക്കോടതി വിധി ഉയർത്തിക്കാട്ടിയാണ് അന്നത്തെ ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി പഞ്ചായത്തിന്റെ തീരുമാനത്തെ എതിർത്ത് ഇടതുപക്ഷ മെമ്പർമാരോടൊപ്പം നിലകൊണ്ടിട്ടുള്ളത്, രാഷ്ട്രീയ പ്രേരി തമായി പഞ്ചായത്തിന്റെ ആസ്തി ഇല്ലാതാക്കാൻ ശ്രമിച്ച യുഡിഎഫ് ഭരണസമിതിക്കെതിരെ, എൽഡിഎഫ് മെമ്പർമാർക്ക ഒപ്പം ഉറച്ച നിലപാട് സ്വീകരിച്ച, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ, ഈ അവസരത്തിൽ അഭിനന്ദിക്കുകയാണ്, വാർത്ത സമ്മേളനത്തിൽ പഞ്ചായത്ത് അംഗങ്ങളായ കെ.ശിവദാശൻ, ശ്രുതി കമ്പളത്ത്, പ്രദേശവാസികളായ പി.ടി.സിദ്ദീഖ്, കെ.കെ.മജീദ്, ബഷീർ പൊട്ടിയിൽ, സജിത മാങ്കുന്നുമ്മൽ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.