Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ദുരന്തബാധിതർക്ക് ധനശേഖരണാർത്ഥം യൂത്ത് കോൺഗ്രസ് ചെമ്പ് മണ്ഡലം കമ്മറ്റി ഒരുകിലോ അരി ചലഞ്ച് നടത്തി.

16 Aug 2024 17:38 IST

santhosh sharma.v

Share News :

വൈക്കം: വയനാട് ദുരന്തബാധിതർക്കായി സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച 30 വീടുകളുടെ ധനശേഖരണാർത്ഥം സ്വാതന്ത്ര്യ ദിനത്തിൽ യൂത്ത് കോൺഗ്രസ് ചെമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു കിലോ അരി ചലഞ്ച് സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജെ.സണ്ണിക്ക് ഒരു കിലോ അരി കൈമാറി യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാർ മണ്ഡലം തല ഉദ്ഘാടനം നിർവ്വഹിച്ചു. ബ്രഹ്മമംഗലം പഞ്ചായത്ത് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ.

യൂത്ത് കോൺഗ്രസ് ചെമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോർജുകുട്ടി ഷാജി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മോനു ഹരിദാസ്, ലയചന്ദ്രൻ, ആഷിത തങ്കമണി, ജിത്തുമോൻ.ടി.എ, ബിജീഷ്ബാബു, കോൺഗ്രസ് നേതാക്കളായ പി.കെ.ദിനേശൻ, എസ്.ജയപ്രകാശ്, റജിമേച്ചേരി, അഡ്വ.പി.വി.സുരേന്ദ്രൻ, എസ്.ശ്യാംകുമാർ, ടി.പി.അരവിന്ദാക്ഷൻ, ബി.രവീന്ദ്രൻ, രാഗിണിഗോപി, രമണിമോഹൻദാസ്, എ.എം.സോമൻ, തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകയായ ആഷിത തങ്കമണി സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി.



Follow us on :

More in Related News