Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനകീയ സമരസമിതി ദേശീയ പാത ഉപരോധിച്ചു

19 Aug 2024 18:24 IST

Anvar Kaitharam

Share News :

ജനകീയ സമരസമിതി ദേശീയ പാത ഉപരോധിച്ചു


പറവൂർ: നിർമ്മാണം പുരോഗമിക്കുന്ന ദേശീയ പാത 66 ലെ പട്ടണം കവലയിൽ അടിപ്പാത നിർമ്മിക്കുക, ദേശീയ പാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമരസമിതി ദേശീയ പാത ഉപരോധിച്ചു.

പട്ടണം എസ്.എൻ.ഡി.പി. ക്ഷേത്ര പരിസരത്തു നിന്നും പ്രകടനമായി ചിറ്റാറ്റുകര കവല, മുനമ്പം കവല വഴി പട്ടണം കവലയിലെത്തിയാണ് ഗതാഗതം തടഞ്ഞത്. മുൻ എം.പി. കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കെ.വി. അനന്തൻ മാസ്റ്റർ അധ്യക്ഷനായി. രാഷ്ട്രീയ നിരീക്ഷകൻ എൻ എം.പിയേഴ്സൺ, ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സനീഷ്, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഫ്രാൻസിസ് വലിയ പറമ്പിൽ, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.അബ്ദുള്ള, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ എച്ച് സദഖത്ത്, കോൺഗ്രസ് ചിറ്റാറ്റുകര മണ്ഡലം പ്രസിഡന്റ് സുദർശനൻ തുടങ്ങിവർ പ്രസംഗിച്ചു.

സമരസമിതി ജനറൽ കൺവീനർ എം.എ. റഷീദ് സ്വാഗതവും രാജൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News