Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴക്കാലപൂർവ്വ ശുചീകരണത്തിലെ അപാക വൈക്കം നഗരസഭയിലേക്ക് സിപിഎം മാർച്ച് നടത്തി.

01 Jun 2024 19:47 IST

santhosh sharma.v

Share News :

വൈക്കം; മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ അട്ടിമറിച്ച വൈക്കം നഗരസഭയിലേക്ക് സിപിഎം നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. കാലവർഷം കനത്തതോടെ വൈക്കം നഗരത്തിലെ ഓടകൾ ശുചീകരിക്കാനോ മാലിന്യം നീക്കം ചെയ്യാനോ നഗരസഭാ അധികൃതർ തയ്യാറാകാതെ വന്നതോടെ വൈക്കം നഗരവും പ്രധാന റോഡുകളും വെള്ളത്തിൽ മുങ്ങിയതിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. വൈക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. നഗരസഭയ്ക്ക് മുന്നിൽ നടന്ന ധർണ മുൻ നഗരസഭ ചെയർമാൻ പി ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈക്കം ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറി പി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എം സുജിൻ,രാഗണി മോഹനൻ, നഗരസഭ പ്രതിപക്ഷ നേതാവ് എസ് ഹരിദാസൻ നായർ, നഗരസഭ അംഗം എസ് ഇന്ദിരാദേവി,

സി. പി ജയരാജ്, കവിത രാജേഷ്

തുടങ്ങിയവർ പ്രസംഗിച്ചു.


Follow us on :

More in Related News