Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2024 10:00 IST
Share News :
വൈക്കം: അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ സന്നിധിയിൽ അഷ്ടമിയുൽസവത്തിന് കൊടികയറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ 8നും 8.45 നും ഇടയിലാണ് കൊടിയേറ്റ് നടന്നത്. കൊടിയേറ്റിന് ശേഷം ദേവസ്വം കമ്മിഷണർ സി.വി. പ്രകാശ് കൊടി കീഴിലും സിനിമാ താരം ഹരിശ്രീ അശോകൻ കലാമണ്ഡപത്തിലും ദീപം തെളിയിച്ചു. തുടർന്ന് ആദ്യ ശ്രീബലിയെഴുന്നള്ളിപ്പും അഹസ്സിനുള്ള അരിയളക്കലും നടന്നു. പ്രസിദ്ധമായ വൈക്കത്തഷ്ടമി നവം 23 ന്. അഷ്ടമി ദർശനം പുലർച്ചെ 4.30 ന് . 24 ന് ഉദയനാപുരം ക്ഷേത്രത്തിൽ നടക്കുന്ന കൂടി പ്പൂജ വിളക്കോടെയാണ് ഉത്സവം സമാപിക്കുന്നത്.ഒന്നാം ഉത്സവദിനമായ ഇന്ന് വൈകിട്ട് 7.30 ന് ഭക്തി ഗാനാമൃതം 9ന് കൊടിപ്പുറത്തു വിളക്ക്. നവം.13 ന് വൈകിട്ട് 5 ന് കാഴ്ച ശ്രീബലി തിരുവാതിര,7ന് ഭജൻസ് 9 ന് നൃത്തനൃത്യങ്ങൾ. നവം.14 ന് വൈകിട്ട് 5 ന് കാഴ്ച ശ്രി ബലി 7 ന് പൂത്താലം വരവ് 7.30 ന് ഗാനസുധ 9ന് വിളക്ക്. നവം. 15 ന് വൈകിട്ട് 5 ന്. സംഗീതാർച്ചന, കാഴ്ച ശ്രീബലി 6ന് പൂത്താലം വരവ് നൃത്തനൃത്യങ്ങൾ 9 ന് വിളക്ക്. നവം. 16 ന് വൈകിട്ട് 5 ന് സോപാന സംഗീതം, കാഴ്ച ശ്രീബലി 6 ന് പൂത്താലം വരവ് ഭജൻസ് 7ന് നൃത്തനൃത്യങ്ങൾ 10 ന് വിളക്ക്. നവം 17ന് വൈകിട്ട് 5 ന് രാഗസുധ, കാഴ്ച ശ്രീബലി വൈകിട്ട് 6ന്പൂത്താലം വരവ്, നൃത്തനൃത്യങ്ങൾ 11 ന് കൂടി പൂജ വിളക്ക്. നവം.18 ന് രാവിലെ ശ്രീബലി 11 ന് തേരോഴിരാമ കുറുപ്പിന്റെ പ്രമാണത്തിൽ 100 ൽ പരം കലാകാരൻമാർ അണിനിരക്കുന്ന പഞ്ചാരിമേളം, വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ ഭക്തി ഗാനസുധ 8 ന് ഭരതനാട്യം 11 ന് ഋഷഭവാഹനമെഴുന്നള്ളിപ്പ്, വെടിക്കെട്ട്. നവം.19 ന് രാവിലെ 10.30 ന് കാലാക്കൽ ക്ഷേത്രത്തിലെ ഉടവാൾ എഴുനള്ളിപ്പ് വൈകിട്ട് 5 ന് കാഴ്ച ശ്രീബലി,ചോറ്റാനിക്കര വിജയൻ മാരാർ, ചേർപ്പുളശേരി ശിവൻ,വൈക്കം ചന്ദ്രൻ മാരാർ എന്നിവരുടെ പ്രമാണത്തിൽ 70 ൽ പരം കലാകാരൻമാർ അണിനിരക്കുന്ന പഞ്ചവാദ്യം 5 ന് വിൽ പാട്ട്, 7ന് നൃത്തനൃത്യങ്ങൾ. നവം.20 ന് വൈകിട്ട് 4 ന് ആനയൂട്ട് - മന്ത്രി വി.എൻ. വാസവൻ പങ്കെടുക്കും. രാത്രി 9 ന് ഭജൻസ്, ഭക്തി ഗാനമേള മേജർ സെറ്റ് കഥകളി വെളുപ്പിന് 5 ന് വിളക്ക്. നവം. 21 ന് വൈകിട്ട് 8.30 ന് ഭക്തി ഗാനമേള 11 ന് വലിയ വിളക്ക്, വെടിക്കെട്ട്. നവം. 22 ന് വൈകിട്ട് 7 ന് ഭക്തി ഗാനമേള 7.30 ന് സിനിമ താരം ദിവ്യാ ഉണ്ണി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ 11.30 ന് മാൻഡൊലിൻ കച്ചേരി 11 ന് ഭരതനാട്യം 12 ന് വിളക്ക്. വൈക്കത്തഷ്ടമി ദിനമായ നവം.23 ന് പുലർച്ചെ 4.30 ന് അഷ്ടമി ദർശനം 9 ന് പി.എസ് ബാല മുരുകൻ, ജാഫ്ന, പി. എസ്. സാരംഗ് ജാഫ്ന എന്നിവരുടെ നാദസ്വരം 1 ന് ചാക്യാർ കൂത്ത് 4 ന് സംഗീത സദസ്സ് 6 ന് ഹിന്ദു മത കൺവൻഷൻ 7.30 ന് ഭരതനാട്യം9ന് സംഗീത സദസ് 11 ന് ഉദയനാപുരത്തപ്പന്റെ വരവ്, 2 ന്അഷ്ടമി വിളക്ക് വലിയ കാണിക്ക, 3-30 ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്, ആറാട്ട് ദിനമായ 24 ന് വൈകിട്ട് 6 ന് ആറാട്ടെഴുന്നള്ളിപ്പ് . 8 ന് ഓട്ടൻ തുള്ളൽ രാത്രി 11 ന് കൂടി പുജ വിളക്ക് ഉദയനാപുരം ക്ഷേത്രത്തിൽ എന്നിവയാണ് പ്രധാന പരിപാടികൾ.
Follow us on :
Tags:
More in Related News
Please select your location.