Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2024 19:12 IST
Share News :
കടുത്തുരുത്തി: കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക്
2024 - 2025 വർഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 2024 2025 അധ്യയന വർഷത്തിൽ 8,9,10, പ്ലസ് വൺ /ബി.എ./ ബി.കോം / ബി.എസ്.സി / എം.എ / എം.കോം/ (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല ) എം.എസ്.ഡബ്ല്യൂ / എം.എസ് .സി./ ബി.എഡ് / പ്രൊഫഷണൽ കോഴ്‌സുകളായ എൻജിനീയറിംഗ്/എം.ബി.ബി.എസ് / ബി.ഡി.എസ് /ഫാം ഡി / ബി.എസ്.സി.നഴ്‌സിംഗ് / പ്രൊഫഷണൽ പി.ജി.കോഴ്‌സുകൾ / പോളിടെക്‌നിക് ഡിപ്ലോമ / റ്റി.റ്റി .സി./ ബി.ബി.എ / ഡിപ്ലോമ ഇൻ നഴ്‌സിംഗ് / പാരാ മെഡിക്കൽ കോഴ്‌സ് / എം സി എ / എം ബി എ / പി.ജി ഡി സി എ / എൻജിനീയറിംഗ് (ലാറ്ററൽ എൻട്രി ) അഗ്രിക്കൾച്ചറൽ / വെറ്റിനറി / ഹോമിയോ/ബി.ഫാം / ആയുർവേദം / എൽ എൽ ബി (3 വർ്ഷം, 5 വർഷം ) ബി ബി എം / ഫിഷറിസ്:/ ബി സി എ / ബി.എൽ .ഐ .എസ് .സി./ എച്ച് ഡി.സി ആൻഡ് ബി എം / ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മന്റ് സി.എ. ഇന്റർമീഡിയറ്റ് മെഡിക്കൽ -എൻജിനീയറിംഗ് എൻട്രൻസ് കോച്ചിങ്,സിവിൽ സർവീസ് കോച്ചിങ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്നവർക്ക് അപേക്ഷിക്കാം. മുൻ അധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചിട്ടുള്ളവർ പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തി അപേക്ഷിക്കണം. അപേക്ഷകൾ നവംബർ 25 ന് മുമ്പ് www.labourwelfarefund.in എന്ന് വെബ് സൈറ്റ് മുഖേന ഓൺലൈനായി നൽകണം.
Follow us on :
Tags:
More in Related News
Please select your location.