Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2024 20:26 IST
Share News :
മലപ്പുറം : സംസ്ഥാനത്ത് ഒരാൾക്ക് കൂടി എച്ച്1എൻ1 രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ വഴിക്കടവിലാണ് ഒരാൾക്ക് രോഗബാധ കണ്ടെത്തിയത്. നേരത്തെ സമീപ പ്രദേശത്തെ ഒരാൾക്ക് രോഗബാധ കണ്ടെത്തിയിരുന്നു.
ഇദ്ദേഹം കോഴിക്കോട് സ്വകാര‍്യ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. അതേസമയം നിലവിൽ രോഗബാധ കണ്ടെത്തിയയാൾ നിലമ്പൂർ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗ നിയന്ത്രണത്തിന്‍റെ ഭാഗമായി മണിമൂളി, മൊടപ്പൊയ്‌ക, മാമാങ്കര ഹെല്‍ത്ത് സെന്‍ററുകളെ ഏകോപിപ്പിച്ച് ആരോഗ‍്യ വകുപ്പും ആശ വർക്കർമാരും അടങ്ങുന്ന സംയുക്ത ടീം വ‍്യാഴാഴ്‌ച ഫീല്‍ഡ് വർക്ക് നടത്തും.
ഇന്ന് രാവിലെ പഞ്ചായത്ത് ഹാളില്‍ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇൻസ്‌പെക്‌ടർമാർ, ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്‌ടർമാർ, ആശ വർക്കർമാർ, പഞ്ചായത്ത് അധികൃതർ എന്നിവരുടെ യോഗം ചേർന്നു.
രോഗബാധിതർക്ക് നിലവില്‍ ആരോഗ‍്യപ്രശ്‌നങ്ങളില്ല. പടരുന്ന രോഗമായതിനാലാണ് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കുന്നത്. ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടാൽ നിസാരമായി എടുക്കാതെ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പോയി വൈദ്യ സഹായം തേടണമെന്ന് ആരോഗ‍്യ വകുപ്പ് അധികൃതർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.