Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 60-ാം ജന്മദിനാഘോഷം സംഘടിപ്പിച്ചു.

10 Oct 2024 20:50 IST

- santhosh sharma.v

Share News :

തലയോലപ്പറമ്പ്: കേരള കോൺഗ്രസ് (എം) 60-ാം ജന്മദിനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തലും  ജന്മദിനാഘോഷവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് ആന്റണി കളമ്പുകാടന്റെ അധ്യക്ഷതയിൽ നടന്ന യോഗം സി. ജെ ജോൺ പാലയ്ക്കക്കാല ഉദ്ഘാടനം ചെയ്തു.  സംസ്ഥാന കമ്മിറ്റി അംഗം പി. വി കുര്യൻ പ്ലാക്കോട്ടയിൽ മുഖ്യപ്രഭാഷണം നടത്തി. പോളലക്സ് പാറശ്ശേരി, ജോർജ് പുത്തൻപുര, സിബി ഉപ്പാണിയിൽ, ഒ.പി.ബാബു കാലായിൽ, ടോമി പാലച്ചുവട്ടിൽ, ജോർജുകുട്ടി കാണാത്ത്, പ്രസന്ന കിഴക്കേടത്ത്,ആൽവിൻ അരയത്തേൽ, ഉമ്മച്ചൻ മുണ്ടിയിൽ, ജോമോൻ അമ്പലം, ബൈജു ചന്തേ കൊല്ലം പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് മധുര പലഹാര വിതരണവും നടത്തി.

Follow us on :

More in Related News