Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2024 12:21 IST
Share News :
വയനാട് ദുരന്തത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുതവരൻ ജെൻസനും വിടപറഞ്ഞു. അച്ഛനും അമ്മയും സഹോദരിയേയും ഉരുൾപൊട്ടൽ എടുത്തപ്പോൾ ശ്രുതിയ്ക്ക് കരുത്തായി നിന്നത് ജെൻസനായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ജെൻസന്റെ വേർപാടിനെ ശ്രുതി എങ്ങനെ മറികടക്കുമെന്നറിയാതെ ആശങ്കയിലാണ് കേരളക്കര. ജെയ്സന്റെ വേർപാടിൽ വേദന പങ്കുവച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി.
ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണ് എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്….സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും.- മമ്മൂട്ടി കുറിച്ചു.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഇരുവർക്കും പരുക്കേറ്റു എങ്കിലും, തലയ്‌ക്കേറ്റ ആഴത്തിലെ ക്ഷതമായിരുന്നു ജെൻസന്റെ മരണകാരണം. ബുധനാഴ്ച രാത്രിയോട് കൂടി ജെൻസൺ മരണത്തിനു കീഴടങ്ങി. ജെൻസനെ അവസാനമായി കാണാൻ, ശ്രുതി ആശുപത്രിയിൽ വന്നിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം നടക്കും.
Follow us on :
Tags:
More in Related News
Please select your location.