Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിണർ അപകടങ്ങളിൽപ്പെട്ട രണ്ട് പേരെ മുക്കം അഗ്നി രക്ഷസേന രക്ഷപ്പെടുത്തി.

05 May 2024 10:27 IST

UNNICHEKKU .M

Share News :


മുക്കം: കിണറുകളിലെ അപകടങ്ങളിൽപ്പെട്ട രണ്ട് പേരെ മുക്കം അഗ്നി രക്ഷ സേനയെത്തി രക്ഷപ്പെടുത്തി.ഓമശ്ശേരി, മാവൂർ എന്നി പഞ്ചായത്തുകളിലെ കിണറുകളിലാണ് അപകടത്തപ്പെട്ടത്. ഓമശ്ശേരി പഞ്ചായത്ത് വെണ്ണക്കോട് എന്ന സ്ഥലത്ത് പുല്ലാങ്കോട്ട് കുന്നുമ്മൽ ജാബിർ( 31)  ഏകദേശം 60 അടി താഴ്ചയും 5 അടി വെള്ളവും ഉള്ള കിണറ്റിൽ നിന്നും പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഓക്സിജൻ ലഭ്യതയുടെ അഭാവത്തിൽ തളർന്നു വീഴുകയായിരുന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഓക്സിജൻ കുറവ് കാരണം കിണറിൽ ഇറങ്ങാൻ സാധിച്ചില്ല. ഉടൻ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നജ്മുദ്ധീൻ ഇല്ലത്തൊടി ശ്വസന ഉപകരണം ധരിച്ച് റസ്ക്യൂ നെറ്റ് ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി ആളെ പുറത്തെടുത്തു. സേനാംഗങ്ങൾ പ്രഥമ ശുശ്രൂഷ നൽകി കെ.എം.സി.ടി. ഹോസ്പിറ്റലിൽ എത്തിച്ചു. തൊട്ടടുത്ത നിമിഷം തന്നെ മാവൂർ പഞ്ചായത്ത് മുഴപ്പാലം എന്ന സ്ഥലത്ത് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ വഴുതനംപറ്റ അബ്ദുൽ കരീം(45) വയസ്സ് എന്നയാൾ കിണർ വൃത്തിയാക്കി കയറുന്ന സമയത്ത് 50 അടി താഴ്ചയും പാറയും ഉള്ള കിണറ്റിലേക്ക് ഊർന്ന് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ  നട്ടെല്ലിന് സാരമായി പരിക്ക് പറ്റിയ ആളെ നട്ടെല്ലിന് ഇളക്കം പറ്റാതെ സ്ട്രക്ചർ നോട്ടിന്റെ സഹായത്താൽ പുറത്തെടുത്തു പ്രഥമ ശുശ്രൂഷ നൽകി കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് അയച്ചു. മുക്കത്ത് നിന്നും സേനാംഗങ്ങൾ എത്തുമ്പോഴേക്കും താനൂർ നിലയത്തിലെ ഫയർ ഓഫീസർ അബ്ദുസ്സലാം ചെയർനോട്ടിന്റെ സഹായത്താൽ കിണറ്റിൽ ഇറങ്ങി പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു. ഫയർ ഓഫീസർമാരായ കെ. സി.അബ്ദുസലീം, കെ. പി. അജീഷ് എന്നിവർ കിണറ്റിൽ ഇറങ്ങി സ്ട്രക്ചർ നോട്ടിന്റെ സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു. . രക്ഷാ പ്രവർത്തനങ്ങൾക്ക് മുക്കം അഗ്നി രക്ഷാനിലയ ഓഫീസർ. എം. അബ്ദുൽ ഗഫൂർ നേതൃത്വം നൽകി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.അബ്ദുൽ ഷുക്കൂർ, ഫയർ ഓഫീസർമാരായ ആർ. വി. അഖിൽ, വി. മിഥുൻ, ഹോം ഗാർഡുമാരായ കെ. എസ്. വിജയകുമാർ, സി. എഫ്. ജോഷി എന്നിവർ പങ്കാളികളായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന വിവിധ കിണർ അപകടങ്ങളിൽപ്പെട്ട നാല് പേരെയാണ് മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. കിണർ നന്നാക്കാൻ ഉറങ്ങുന്നവർ മതിയായ ഓക്സിജന്റെ സാന്നിധ്യം ഉറപ്പുവരുത്തി മാത്രമേ കിണറ്റിൽ ഇറങ്ങാവൂ എന്ന് മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ പറഞ്ഞു.

Follow us on :

More in Related News