Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുകേഷ് രാജിവയ്ക്കണം. ബിന്ദുകൃഷ്ണ

07 Jun 2024 09:09 IST

R mohandas

Share News :

കൊല്ലം: കൊല്ലം നിയോജക മണ്ഡലത്തിൽ നിന്നും മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യവുമായി കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ രംഗത്ത്. ജനാധിപത്യ പ്രക്രിയയിൽ ജനം കൈയ്യൊഴിഞ്ഞ മുകേഷ് ജനഹിതം തിരിച്ചറിഞ്ഞ് എം എൽ എ സ്ഥാനം രാജിവച്ച് മാതൃക കാട്ടണമെന്നാണ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടത്.


23792 വോട്ടിന് പിന്നിൽ പോകുകയും ആകെയുള്ള 164 ബൂത്തുകളിൽ 155 ബൂത്തുകളിലും പിന്നിൽ പോവുകയാണുണ്ടായത്. 9 ഇടങ്ങളിൽ മാത്രമാണ് നേരിയ വോട്ടിന് മാത്രം ലീഡ് ചെയ്യുകയും ചെയ്തത്. 31 ബൂത്തുകളിൽ 3 -ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ഉണ്ടായെന്ന് ബിന്ദു കൃഷ്ണ ചൂണ്ടികാട്ടി.


ഈ കണക്കുകൾ തെളിയിക്കുന്നത് കൊല്ലം നിയോജക മണ്ഡലത്തിലെ ജനതയ്ക്ക് മുകേഷ് എം എൽ എ യിലുള്ള വിശ്വാസം നഷ്ടപ്പട്ടിരിക്കുന്നു എന്നതാണ്. കേവലം 36618 വോട്ടുകൾ മാത്രമാണ് മുകേഷിന് ലഭി്ച്ചിരിക്കുന്നു എന്നുള്ള യാഥാർത്ഥ്യം എം എൽ എ തിരിച്ചറിയണമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

Follow us on :

More in Related News