Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2025 11:12 IST
Share News :
പരപ്പനങ്ങാടി : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പരപ്പനങ്ങാടി സബ്ജില്ല കമ്മിറ്റി ‘മാറിയ പാഠപുസ്തകവും മാറേണ്ട അധ്യാപകരും’ എന്ന വിഷയത്തെ ആസ്പദമാക്കി സബ്ജില്ലയിലെ അറബിക് അധ്യാപകർക്ക് വേണ്ടി ഐ.ടി. ശിൽപശാല സംഘടിപ്പിച്ചു. പാഠപുസ്തകങ്ങളിൽ വന്ന മാറ്റങ്ങൾക്ക് അനുസരിച്ച് അധ്യാപകരുടെ അധ്യാപനരീതിയും സാങ്കേതിക പ്രാപ്തിയും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശിൽപശാലയിൽ നിരവധി അധ്യാപകർ പങ്കെടുത്തു.
പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകി, പുതിയ പാഠ്യപദ്ധതിയുടെ അധ്യാപനത്തിൽ സാങ്കേതിക വിദ്യയെ ഫലപ്രദമായി വിനിയോഗിക്കുന്ന മാർഗങ്ങൾ, ഓൺലൈൻ ഉപകരണങ്ങൾ, ഡിജിറ്റൽ കണ്ടന്റ് സൃഷ്ടി, ക്ലാസ്റൂം മാനേജ്മെന്റ് സോഫ്റ്റ്‌വെയർ മുതലായ വിഷയങ്ങളിൽ പരിശീലനം നൽകി. അധ്യാപകർക്ക് കൈകൊണ്ടു ചെയ്യാവുന്ന രീതിയിൽ ക്ലാസ്‌റൂം അധ്യാപനം നവീകരിക്കുന്നതിന് ആവശ്യമായ മാതൃകാപരമായ അവതരണങ്ങളും നടത്തി.
പരപ്പനങ്ങാടി സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്ത ശിൽപശാല, അറബിക് ഭാഷാ അധ്യാപന രംഗത്ത് പുതുമകളും കാര്യക്ഷമതയും കൊണ്ടുവരാനുള്ള കൂട്ടായ്മയായി മാറി. ഐ.ടി. റിസോഴ്സ് പേഴ്സൺമാരായ മുനീർ താനാളൂർ, മുജാഹിദ് പനക്കൽ, ഷബീബ് വള്ളിക്കുന്ന് , അബ്ദുറഹൂഫ് വെന്നിയൂർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.