Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 19:22 IST
Share News :
ടി വി നിഥിൻ പറവൂർ ഏരിയ സെക്രട്ടറി
പറവൂർ: സിപിഎം പറവൂർ ഏരിയ സെക്രട്ടറിയായി ടി വി നിഥിനെ തെരഞ്ഞെടുത്തു.
21 അംഗ ഏരിയ കമ്മിറ്റിയേയും 24 ജില്ലാ സമ്മേളന പ്രതിനിധികളേയും രണ്ടു ദിവസമായി നടക്കുന്ന ഏരിയ സമ്മേളനത്തിൽ തെരഞ്ഞെടുത്തു. ടി ആർ ബോസ്, കെ എ വിദ്യാനന്ദൻ, പി പി അജിത്ത്കുമാർ, ടി ജി അശോകൻ, കെ എം അംബ്രോസ്, കെ എസ് സനീഷ്, എ ബി മനോജ്, ടി എസ് രാജൻ, എം കെ വിക്രമൻ, പി കെ സോമൻ, യേശുദാസ് പറപ്പിള്ളി, എൽ ആദർശ്, വി എസ് ഷഡാനന്ദൻ, എം എം കരുണാകരൻ, പി ഒ സുരേന്ദ്രൻ, എം ആർ റീന, എൻ എസ് അനിൽ കുമാർ, എ എസ് അനിൽകുമാർ, എം രാഹുൽ, കെ ജെ ഷൈൻ എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ.
തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശർമ, എസ് സതീഷ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം അനിൽകുമാർ, കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ എന്നിവരും സംസാരിക്കും.
Follow us on :
Tags:
More in Related News
Please select your location.