Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണർകാട് പള്ളിയും സംഭാവന നൽകി.

08 Aug 2024 20:06 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: വയനാട് മുണ്ടക്കൈ,

ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾ പൊട്ടലിനെ തുടർന്നുള്ള പുനരധിവാസ പ്രക്രിയയിൽ പങ്ക് ചേർന്ന് കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ 10 ലക്ഷം രൂപാ സംഭാവന നൽകി. 10 ലക്ഷം രൂപയുടെ ചെക്ക് ഇന്ന് പ്രോഗ്രാം കോർഡിനേറ്റർ വെരി.റവ. കെ.കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത്, ട്രസ്റ്റിമാരായ പി എ എബ്രഹാം പഴയിടത്ത് വയലിൽ, വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ എന്നിവർ ബഹു. കോട്ടയം ജില്ലാ കളക്ടർ ശ്രീ ജോൺ വി. സാമുവലിന് കൈമാറുക ഉണ്ടായി.

വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് കൈത്താങ്ങായിക്കൊണ്ട് പുനരധിവാസ പ്രക്രിയയിൽ പങ്കാളികളാവുകയും ആവശ്യമായ തുക നൽകുന്നതിനും 03/08/2024 കൂടിയ പള്ളി മാനേജിങ് കമ്മറ്റി തീരുമാനമെടുത്തിരുന്നു. ദുരന്തത്തെ തുടർന്ന് ആദ്യ ഘട്ടമായി ആവശ്യ സാമഗ്രികൾ സ്വരൂപിക്കുകയും ആയത് മണർകാട് പഞ്ചായത്ത് അധികൃതർക്ക് കൈമാറുകയും ചെയ്തിരുന്നു.



Follow us on :

More in Related News