Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2024 20:59 IST
Share News :
കടുത്തുരുത്തി:ഈ മാസം 5, 6 , 7 , 8 തീയതികളിൽ ആഗ്രയിൽ നടന്ന നാഷണൽ ടഗ് ഓഫ് വാർ (ദേശീയ വടം വലി) മത്സരത്തിൽ കോട്ടയം ജില്ലയിൽ നിന്നും കേരളത്തെ പ്രതിനീധികരിച്ച് പങ്കെടുത്ത കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ അക്ഷയ് കെ.ജറിൻ . വിനീത് ഗിരീഷ്, ഗൗതം കൃഷ്ണ,
കാർത്തികേയൻ വി.ആർ, അശ്വിൻ സജീവ് എന്നീ താരങ്ങൾ 3 സ്വർണ്ണമെഡലുകളും
1 വെള്ളിമെഡലും ഉൾപ്പെടെ മിന്നും വിജയം കരസ്ഥമാക്കി കോട്ടയത്തിന്റെ മണ്ണിലേക്ക് തിരികെ എത്തി. ജേതാക്കളെ സ്കൂൾ മാനേജർ എ കെ ജയപ്രകാശ് , പി.ടി.എ പ്രസിഡന്റ് അഭിലാഷ് പിസി, ഹെഡ്മിസ്ട്രസ് ഇന്ദു കെ എം, സ്റ്റാഫ് സെക്രട്ടറി സുജാ പി ഗോപാൽഎന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും ജീവനക്കാരും ചേർന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു
കായികരംഗത്ത് നിരവധി ദേശീയ അവാർഡുകൾ ഇതിനകം തന്നെ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. വജ്രജൂബിലി നിറവിൽ നിൽക്കുന്ന സ്കൂളിന് ഇപ്പോൾ കിട്ടിയ ഈ നേട്ടവും കൂടുതൽ ആർജ്ജവം ഉൾകൊണ്ട് മുന്നോട്ടു പോകാൻ പ്രേരക ശക്തിയാകുമെന്ന് ഹെഡ്മിസ്ട്രസ് അഭിപ്രായപ്പെട്ടു. രണ്ടു കായിക അധ്യാപകരുള്ള അപൂർവ്വം സ്കൂളുകളിലൊന്നാണ് എസ് കെ എം സ്കൂൾ . ആരോഗ്യമുള്ള യുവതലമുറയ്ക്കായി എന്നും രാവിലെ ഏഴര മുതൽ വൈകുന്നേരം അഞ്ചര വരെ സ്കൂളിൽ കായിക പരിശീലനം നടക്കുന്നു. നാളെ ( 12/8/2024 ) സ്കൂൾ അസംബ്ലിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക്- പഞ്ചായത്ത് മെമ്പർമാർ, ദേവസ്വം ഭാരവാഹികൾ, പി.ടി.എ. പ്രതിനിധികൾ, സ്കൂൾ ജീവനക്കാർ, കുട്ടികൾ എന്നിവർ ചേർന്ന് ജേതാക്കൾക്കും പരിശീലകനായ ഹരിസാറിനും ആദരവ് നൽകും
Follow us on :
Tags:
More in Related News
Please select your location.