Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിപക്ഷനേതാവിന്റെ വസതിയിലും കുരുന്നുകളെ എഴുത്തിനിരുത്തി

13 Oct 2024 18:02 IST

- Anvar Kaitharam

Share News :

പ്രതിപക്ഷനേതാവിന്റെ വസതിയിലും കുരുന്നുകളെ എഴുത്തിനിരുത്തി


പറവൂർ: വിജയദശമി നാളിൽ പ്രതിപക്ഷനേതാവിന്റെ വസതിയിലും കുരുന്നുകളെ എഴുത്തിനിരുത്തി.

പറവൂരിലെ വസതിയായ ദേവരാഗത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന് നൽകിയത്.

ദിനൂപ് വിനിത ദമ്പതികളുടെ മകൻ ജയദേവ്, ആൻ്റണി ജോസഫ് ശിൽപ്പ ദമ്പതികളുടെ മകൻ എയ്തൻ ക്രിസ് ആൻ്റണി, സോളമൻ തോമസ് രമ്യ ദമ്പതികളുടെ മകൾ സ്കാർലെറ്റ് എന്നീ കുട്ടികളാണ് ഹരിശ്രീ കുറിച്ചത്.

Follow us on :

More in Related News