Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2024 20:40 IST
Share News :
കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്ര, സാമൂഹ്യ, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളയും ഐടി മേളയും ഈ മാസം 25, 26 തിയ്യതികളിലായി കുന്നമംഗലം ഹയർ സെക്കണ്ടറി സ്കൂൾ മർകസ് ബോയ്സ് സ്കൂൾ, മർകസ് ഗേൾസ് സ്കൂൾ എന്നിവിടങ്ങളിലായി നടക്കും. രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ ജില്ലയിലെ വിവിധ സബ് ജില്ലകളിൽ നിന്നും മത്സരത്തിൽ പങ്കെടുക്കും. ശാസ്ത്രമേളയുടെ വിജയകരമായ നടത്തിപ്പിനായി കുന്നമംഗലം ഹൈസ്കൂളിൽ വെച്ച് നടന്ന വിപുലമായ സ്വാഗതസംഘം കമ്മറ്റി രൂപികരണ യോഗം അഡ്വക്കേറ്റ് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ശാസ്ത്രമേളയുടെ ലക്ഷ്യവും പ്രവർത്തനങ്ങളെ സംബന്ധിച്ചും കോഴിക്കോട് വിദ്യാഭ്യാസ ഡയറക്ടർ മനോജ് കുമാർ വിശദീകരിച്ചു. തുടർന്ന് വിഎച്ച്എസ്ഇ ഡയറക്ടർ വി ആർ അപർണ്ണ സ്വാഗതസംഘം കമ്മിറ്റി പാനൽ അവതരിപ്പിച്ചു. പിടിഎ റഹീം എംഎൽഎ ചെയർമാനും. കോഴിക്കോട് വിദ്യാഭ്യാസ ഡയറക്ടർ മനോജ് കുമാർ ജനറൽ കൺവീനറും ജനപ്രതിനിധികളും അധ്യാപക സംഘടന നേതാക്കളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാർ തുടങ്ങിയവർ ഉൾക്കൊള്ളുന്ന വിപുലമായ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന, കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, എന്നിവർ സംസാരിച്ചു വിവിധ ക്ലബ് കമ്മിറ്റി സെക്രട്ടറിമാർ വിവിധ മേളകളെ സംബന്ധിച്ചുള്ള വിശദീകരണം നൽകി. കുന്നമംഗലം ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ കല ടീച്ചർ സ്വാഗതവും കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.