Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതുക്കാട് മിനി സിവില്‍ സ്റ്റേഷന്‍, നിര്‍മ്മാണത്തിന് സാങ്കേതികാനുമതി ലഭിച്ചു

09 Aug 2024 17:00 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

പുതുക്കാട് മിനി സിവില്‍ സ്റ്റേഷന്‍, നിര്‍മ്മാണത്തിന് സാങ്കേതികാനുമതി ലഭിച്ചു


പുതുക്കാടിന്റെ സ്വപ്ന പദ്ധതിയായ,വിവിധ സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിലാക്കുന്ന പുതുക്കാട് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് സാങ്കേതികാനുമതി ലഭിച്ചതായി കെ. കെ. രാമചന്ദ്രൻ എം എൽ. ഏ. അറിയിച്ചു.2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ എം. എൽ. ഏ. യുടെ നിർദേശപ്രകാരം 10 കോടി രൂപ ഇതി നായി നീക്കിവച്ചിരുന്നു. ഭൂമി തരം മാറ്റൽ, സിവിൽ സ്റ്റേഷനിലേക്കുള്ള റോഡിനായി സൗജന്യമായി ഭൂമി ലഭ്യമാക്കൽ, മണ്ണ് പരിശോധന ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കി, നേരത്തെ 30-03-2023 ൽ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. 3 നിലകളിലായി 29535സ്‌കൊയർ ഫീറ്റ് വിസ്തൃതിയിലാണ് മിനി സിവിൽ സ്റ്റേഷൻ കെട്ടിട സമൂച്ചയം നിർമ്മിക്കുക.സബ് ട്രഷറിഓഫീസ്, വില്ലേജ് ഓഫീസ്, എം. എൽ. ഏ. ഓഫീസ്, മിനി കോൺഫറൻസ് ഹാൾ,ഇറിഗേഷൻ ഓഫീസ്, ടോയ്‌ലറ്റുകൾ എന്നിവ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ 25 വാഹനങ്ങൾക്കും, യാർഡിൽ 30 വാഹനങ്ങൾക്കുമുള്ള വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ഒരുക്കും. ലിഫ്റ്റ്‌സൗകര്യങ്ങളും മിനി സിവിൽ സ്റ്റേഷൻ കെട്ടിട സമുച്ചയത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. 10 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ നൽകിയിട്ടുള്ളത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച്, എത്രയും വേഗം നിർമ്മാണം ആരംഭിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് എം. എൽ. ഏ. വ്യക്തമാക്കി.

Follow us on :

More in Related News