Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈ‌ക്കം നഗരസഭ നഗര തൊഴിലുറപ്പ് പദ്ധതിയും ഹരിത കേരളം മിഷനും ചേർന്നു പച്ചത്തുരുത്ത് നിർമ്മിച്ചു.

05 Jun 2024 18:47 IST

santhosh sharma.v

Share News :

വൈക്കം: വൈ‌ക്കം നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയും ഹരിത കേരളം മിഷനും ചേർന്നു നിർമ്മിച്ച പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് വൃക്ഷത്തൈ നട്ട് നിർവഹിച്ചു. വൈസ് ചെയർമാൻ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എൻ. അയ്യപ്പൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സിന്ധു സജീവൻ, ബിന്ദു ഷാജി, ലേഖ ശ്രീകുമാർ, വാർഡ് കൗൺസിലർ എ.സി മണിയമ്മ, നഗരസഭാ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ രാജശ്രീ വേണുഗോപാൽ, എസ്. ഇന്ദിരാദേവി, മോഹനകുമാരി, ബി. രാജശേഖരൻ, പീ.ഡി ബിജിമോൾ, അശോകൻ വെള്ളവേലി, ഉദ്യോഗസ്ഥരായ ക്ലീൻ സിറ്റി മാനേജർ വി. പി അജിത്ത് തൊഴിലുറപ്പ് ഓവർസിയർ സൗമ്യ ജനാർദ്ദനൻ, ഹരിത കേരളം മിഷൻ കോഡിനേറ്റർ മറിയം, തൊഴിലുറപ്പ് തൊഴിലാളികൾ ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News