Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Oct 2024 19:38 IST
Share News :
കടുത്തുരുത്തി; ഞീഴൂര്‍ ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ സോളാര്‍ പാനല്‍ ഉദ്ഘാടനം നാളെ മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതി 2023-24 ല്‍ പെടുത്തിയാണ് ഞീഴൂര്‍ ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ സോളാര്‍ പാനല്‍ പൂര്‍ത്തീകരിച്ചത് .
. നാളെ മൂന്നിന് സംഘം ഹാളില്‍ നടക്കുന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം
നടത്തും. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കോട്ടയം സി.ആര്‍. ശാരദ പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, വൈസ് പ്രസിഡന്റ് നയനാ ബിജു, പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, ജനപ്രതിനിധികളായ ജോണ്‍സണ്‍ കൊട്ടുകാപ്പള്ളില്‍, നളിനി രാധാകൃഷ്ണന്‍, പി.ആര്‍. സുഷമ്മ, കടുത്തുരുത്തി ക്ഷീരവികസന ഓഫീസര്‍ എല്‍.കെ. ഷിന്‍ഡ്യ, ക്ഷീരസംഘം പ്രസിഡന്റ് സ്‌കറിയ വര്‍ക്കി തുടങ്ങിയവര്‍ പ്രസംഗിക്കും.
Follow us on :
Tags:
More in Related News
Please select your location.