Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Oct 2024 22:58 IST
Share News :
വൈക്കം. ചെമ്പ് പഞ്ചായത്ത് ഒമ്പതാം വാർഡിൽ (ഏനാദി) തണ്ണീർത്തട നിയമങ്ങളെ കാറ്റിൽ പറത്തി പട്ടേൽ ഗ്രൂപ്പിൻ്റെ വസ്തുവിലൂടെ സമാന്തര റോഡ് പണിയാൻ എൽ ഡി എഫ് പഞ്ചായത്ത് കമ്മറ്റിയിൽ എടുത്ത തീരുമാനത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ചെമ്പ് മണ്ഡലം കോൺഗ്രസ് ഒൻപതാം വാർഡ് കൺവൻഷൻ.
ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് എം.കെ.ഷിബു കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഒൻപതാം വാർഡിലെ എ.കെ.ഡി.എസ് ഓഫിസിൽ വെച്ച് ഓഗസ്റ്റ് 31 ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം, പഞ്ചായത്ത് ക്ലർക്ക് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കൂടിയ ഗ്രാമസഭയിൽ മറ്റൊരു റോഡ് നിലനിൽക്കേ ഇവിടെ സമാന്തരമായി പഞ്ചായത്ത് വക റോഡ് നിർമ്മിക്കേണ്ടന്ന് ഐക്യകണ്ഠേന എടുത്ത തീരുമാനത്തെ മറികടന്ന് പിന്നീട് പഞ്ചായത്ത് കമ്മിറ്റി കൂടി റോഡ് പണിയാൻ തീരുമാനം എടുത്തതെന്ന് നേതാക്കൾ ആരോപിച്ചു. ഇത്തരത്തിലെ റോഡ് നിർമ്മാണം പ്രദേശത്തെ ഘടനക്ക് വിരുദ്ധമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എസ്.ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാർ, ഷാജിപുഴവേലിൽ, എസ്.ശ്യാംകുമാർ, അഡ്വ.പി.വി.സുരേന്ദ്രൻ,കെ.ഡി.സന്തോഷ്കുമാർ, രാഗിണിഗോപി, ഓമനപാലക്കുളം, ടി.പി.അരവിന്ദാക്ഷൻ, സി.യു.എബ്രഹാം, ബി.രവീന്ദ്രൻ, കെ.ആർ.ശിവൻ, രാജുമട്ടോഴി, എം.വി.തോമസ്,കെ.ആർ.ജയരാജ്, സി.കെ.സദാനന്ദൻ മാലിപ്പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തിൻ്റെ അശാസ്ത്രീയമായ തീരുമാനത്തിനെതിരെ ശക്തമായ ജനകീയ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.