Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു

27 Nov 2024 18:39 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു

കൊടകര: ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍രെ ഭാഗമായി കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. കില റിസര്‍ച്ച് അസോസിയേറ്റ് കോ ഓഡിനേറ്റര്‍ കെ. യു. സുകന്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. കില തീമാറ്റിക് എക്‌സ്‌പേര്‍ട്ട് ധന്യ മാലിന്യ മുക്തം ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി രജീഷ് ,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ദിവ്യ ഷാജു, ജോയ് നെല്ലിശ്ശേരി ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിധിന്‍ ദേവസി , ടി. എ. ടിനു ,പഞ്ചായത്ത് സെക്രട്ടറി ബിന്ദു ജി. നായര്‍ , അസിസ്റ്റന്റ് സെക്രട്ടറി എം.എ.സുനില്‍കുമാര്‍,ജി. എന്‍. ബി. എച്ച.് എസ് ്പ്രധാനധ്യാപിക ജി. ജിഷ , ജി.എല്‍.പി.എസ്പ്രധാനധ്യാപിക എം.കെ. ഡൈനി എന്നിവര്‍ പ്രസംഗിച്ചു.ഹരിത വിദ്യാലയമായി പ്രഖ്യാപിച്ച എല്ലാ വിദ്യാലയങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.


Follow us on :

More in Related News