Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2024 08:18 IST
Share News :
ലൈംഗീക ചുവയോടെ സംസാരിച്ച കേസിൽ ശിക്ഷിച്ചു
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീക ചുവയോടെ സംസാരിച്ച കേസിൽ യുവാവിനെ പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ടി കെ സുരേഷ് ശിക്ഷിച്ചു.
ചെറായി കരുത്തല കളപ്പുരയ്ക്കൽ വീട്ടിൽ ലീനീഷ് (39) നാണ് ആറ് വർഷം തടവും ശിക്ഷിച്ചു. 15000 രൂപ പിഴയും ശിക്ഷ ലഭിച്ചത്. 2022 സെപ്തംബർ രണ്ടിന് പെൺകുട്ടിയോട് ഇയാൾ ലൈംഗീക ചുവയോടെ സംസാരിക്കുകയും സമീപിക്കുകയും ചെയ്തതായാണ് കേസ്. മുനമ്പം പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടർ വി കെ ശശികുമാറാണ്. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നൽകണമെന്നും, പിഴ ഒടുക്കാതിരുന്നാൽ ഒമ്പത് മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്.
Follow us on :
Tags:
More in Related News
Please select your location.