Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ആർ. കരുണാമൂർത്തി അനുസ്മരണവും പ്രഥമ കരുണാമൂർത്തി പുരസ്കാര സമർപ്പണവും നടത്തി.

16 Jun 2024 14:13 IST

santhosh sharma.v

Share News :

വൈക്കം: പ്രശസ്ത തവിൽ വിദ്വാൻ

ആർ. കരുണാമൂർത്തി അനുസ്മരണവും പ്രഥമ കരുണാമൂർത്തി പുരസ്കാര സമർപ്പണവും നടത്തി. കേരളത്തിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കലാസംഘടനയായ കേരള ആർട്ടിസ്റ്റ് ഫെർട്ടെർനിറ്റി(KAF) ൻ്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

സത്യഗ്രഹ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം പ്രശസ്ത

സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാഥ് കോട്ടയം ജില്ല പ്രസിഡന്റ് പൂഞ്ഞാർ വിജയൻ അധ്യക്ഷത വഹിച്ചു.കാഫിന്റെ സംസ്ഥാന പ്രസിഡൻ്റ് സ്റ്റീഫൻ ദേവസി കരുണാമൂർത്തിയുമായുള്ള അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി.

മരിത്തൂർവട്ടം ബാബു, ഓച്ചിറ ഭാസ്കരൻ, തുറവൂർ രാജ്‌കുമാർ എന്നിവരും സംഘവും മംഗളവാദ്യ സമർപ്പണം നടത്തി. കാഫ് പ്രാർത്ഥനയും, കാഫ് പ്രതിജ്ഞയും, കാഫ് ഗീതവും ആർ. കരുണാമൂർത്തിയുടെ വീഡിയോ പ്രദർശനവും നടന്നു. പ്രശസ്ത തവിൽ വിദ്വാൻ ഓച്ചിറ ഭാസ്കരന് പ്രഥമ പുരസ്ക്കാരവും 10,000 രൂപയും ഫലകവും സംസ്ഥാന പ്രസിഡന്റ് സമർപ്പിച്ചു.  പോൾ എംഡി തൃശൂർ, ഫിറോസ് മലപ്പുറം, പ്രിയ (കാഫ് ജോയിൻ സെക്രട്ടറി കൊല്ലം), ബാലു കൊല്ലം, അച്ചു തിരുവനന്തപുരം, രാജേഷ് ചേർത്തല, എസ്. പി ശ്രീകുമാർ, നാണപ്പൻ വൈക്കം

ജില്ലാ സെക്രട്ടറി അജയ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വൈക്കം വിജയലക്ഷ്മിയുടെ ഗായത്രി വീണ കച്ചേരിയും നടന്നു, കേരളത്തിലെ പ്രശസ്തപെൺ തവിൽ കരുണാമൂർത്തിയുടെ ഭാര്യ മാതാവുമായ പത്തിയൂർ കമലം പക്കം തവിലും  

അനുരാഗ് ഘടവും അവതരിപ്പിച്ചു.


Follow us on :

More in Related News