Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇത്തവണയും പതിവ് തെറ്റിച്ചില്ല; ആറൻമുള അപ്പന് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി ഭട്ടതിരി യാത്ര പുറപ്പെട്ടു

13 Sep 2024 11:32 IST

CN Remya

Share News :

കോട്ടയം: ആറൻമുള അപ്പന് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കോട്ടയം മങ്ങാട്ടില്ലത്ത് നിന്ന് ഭട്ടതിരി യാത്ര തിരിച്ചു. വ്യാഴാഴ്ച രാവിലെ മങ്ങാട്ടില്ലത്തെ തേവാരപ്പുരയിലെ ചടങ്ങുകൾക്കു ശേഷം 11 . 30 നോടെ മങ്ങാട്ട് കടവിൽനിന്ന് ചുരുളൻ വള്ളത്തിലാണ് അനൂപ് നാരായണ ഭട്ടതിരി ആറന്മുളയ്ക്ക് യാത്ര തിരിച്ചത്. വിദ്യാസാഗർ വൈലപ്പള്ളി, വിനു എം നായർ കുമ്പളത്ത്, സുധീഷ് അമ്മാറയിൽ എന്നീ മൂന്നു തുഴക്കാരാണ് ഇദ്ദേഹത്തോടൊപ്പം വള്ളത്തിൽ ഉള്ളത്. 

തിരുവോണത്തോണി 

മങ്ങാട്ടില്ലക്കാർക്ക് പാരമ്പര്യവഴിയിൽ കിട്ടിയതാന്. ഈ അനുഷ്ഠാനം മുൻപ് മങ്ങാട്ടില്ലത്തെ പൂർവികർ നടത്തിവന്ന കാൽ കഴി ചൂട്ട് എന്ന ചടങ്ങിൻ്റെ ഭാഗമാണ് തോണി യാത്ര'. മങ്ങാട്ട് ഭട്ടതിരി എല്ലാ വർഷവും ബ്രാഹ്മണ ബാലൻമാർക്ക് കാൽ ൺകഴുകി ചൂട്ട് നടത്തിയിരുന്നു ഒരു തവണ ബ്രാഹ്മണ ബാലൻമാരെ കിട്ടാതെ വന്നപ്പോൾ ആറൻമുളയപ്പൻ ബാലരുപത്തിൻ എത്തി കാൽകഴി ചൂട്ടിന് എത്തി എന്നാണ് വിശ്വാസം മങ്ങാട്ടില്ലക്കാർ ആറൻമുളയിൽനിന്ന് കോട്ടയത്തേക്ക് പോന്ന ശേഷം തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങൾ ആറൻമുളയിൽ എത്തിച്ചാൽ മതിയെന്നും അന്നെത്ത കാരണവർക്ക് ദർശനമുണ്ടായി. അതിനു ശേഷം എല്ലാ തിരുവോണത്തിനും മങ്ങാട്ടില്ലത്തെ പ്രതിനിധി തോണിയിൽ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി യാത്ര തുടങ്ങി.

വൈകിട്ട് ചക്കുളത്തുകാവിലെത്തിയ ഭട്ടതിരി അവിടെ വിശ്രമിച്ചും, വെള്ളിയാഴ്ച രാവിലെ തിരുവല്ല മൂവടത്തുമഠത്തിലും തുടർന്ന് വൈകിട്ട് ആറന്മുള ഗസ്റ്റ്ഹൗസിലുമെത്തി രാത്രി അവിടെ വിശ്രമിക്കും. ഉത്രാടം നാൾ രാവിലെ യാത്ര തിരിച്ച് 12 ന് മുൻപ് അയിരൂർ പുതിയകാവിലെത്തും. അവിടെനിന്നും വൈകിട്ട് അഞ്ചോടെ കാട്ടൂരിലെത്തും.കാട്ടൂരിലെ 18 നായർ തറവാട്ടുകാർ ഒരുക്കുന്ന അരിയും ഓണ വിഭവങ്ങളും തിരുവോണത്തോണിയിൽ നിറയ്ക്കും. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു ശേഷം അവിടെ നിന്നും കൊളുത്തുന്ന ഭദ്രദീപവുമായി തിരുവോണത്തോണി ആറന്മുളയ്ക്കു പുറപ്പെടും. നിരവധി ചുണ്ടൻ വള്ളങ്ങളും കുമാരനല്ലൂരിൽ നിന്നും വന്ന ചുരുളൻ വള്ളവും തിരുവോണ തോണിക്ക് അകമ്പടി സേവിക്കും. അയിരൂർ മനയിൽ രാത്രി ഭക്ഷണത്തിനു ശേഷം, വെച്ചൂർ മന വൈദ്യനെയും സന്ദർശിക്കും. തുടർന്ന് നിക്ഷേപമാലിയിൽ എത്തും. തിരുവോണ നാളിൽ പുലർച്ചെ ആറന്മുള ക്ഷേത്രത്തിലെ മധുക്കടവിലെത്തുന്ന തിരുവോണത്തോണിയിൽനിന്ന് ഭട്ടതിരിയെ വഞ്ചിപ്പാട്ടു പാടി എതിരേറ്റ് ശ്രീകോവിലിലേയ്ക്ക് ആനയിക്കും. ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം മണ്ഡപത്തിൽ ഓണസദ്യയ്ക്കുള്ള അരിയളക്കും. ഓണവിഭവങ്ങൾ കൊണ്ട് ഓണസദ്യയും ഒരുക്കും ഓണസദ്യയ്ക്കും ദീപാരാധനയ്ക്കും ശേഷം ചിലവു മിച്ചം തുക കാണിക്കയർപ്പിച്ച് ഭട്ടതിരി തിരികെ കുമാരനല്ലൂരിലേയ്ക്കു തിരിക്കുന്നതോടെ ചടങ്ങുകൾ സമാപിക്കും.

Follow us on :

More in Related News