Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2024 20:49 IST
Share News :
ചാവക്കാട്:നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ കാലങ്ങളായി കൂടി കിടന്നിരുന്ന അജൈവ മാലിന്യങ്ങൾ ബയോ മൈനിംഗ് വഴി പുനഃചംക്രമണം ചെയ്യുന്നതിനും,അത് വഴി ഖരമാലിന്യ സംസ്ക്കരണ ശാലയെ ബയോ പാർക്കാക്കി മാറ്റുന്നതിനും വേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്.എന്നാൽ പദ്ധതി ഏറ്റെടുത്ത കമ്പനി യഥാസമയം പദ്ധതി പൂർത്തിയാക്കാത്തതിനെ തുടർന്ന് കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുള്ളതാണ്.കൂടാതെ ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ തരം തിരിക്കുന്നതിനും,പുനഃചംക്രമണത്തിനായി അയച്ച് നൽകുന്നതിനും വേണ്ടി ആരംഭിച്ച എംസിഎഫിലെ സൗകര്യങ്ങൾ കെഎസ്ഡബിൾയുഎംപി പദ്ധതി പ്രകാരം വിപുലീകരിക്കുന്നതിനും,ആധുനിക വത്കരിക്കുന്നതിനുമുള്ള ജോലികളും പുരോഗമിച്ച് വരുന്നുണ്ട്.ജൈവമാലിന്യ സംസ്ക്കരണം കൂടുതൽ വേഗത്തിൽ ഗുണമേന്മയുള്ള വളമാക്കി മാറ്റുന്നതിന് നഗരസഭ നിർമ്മിക്കുന്ന വിൻഡ്രോ കമ്പോസ്റ്റിംഗ് പ്ലാൻ്റിന്റെ നിർമ്മാണ പ്രവൃത്തിയും ആരംഭിച്ചിട്ടുള്ളതാണ്.നഗരസഭയിലെ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ വളരെ മാതൃകാപരമായി പരിഹരിക്കുകയാണ് നഗരസഭ ലക്ഷ്യം വെക്കുന്നത്.എന്നാൽ,മാലിന്യ സംസ്ക്കരണ ശാലയുമായി ബന്ധപ്പെട്ട ഈയിടെ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ തികച്ചും രാഷ്ട്രീയ പ്രേരിതവും,നഗരസഭയുടേയും,ഹരിതകർമ്മസേനയുടേയും പ്രവർത്തനങ്ങളെ തരംതാഴ്ത്തി കാണിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും,കൂടാതെ ബയോമൈനിംഗ് പ്രവൃത്തിയുടെ കാലതാമസം മൂലം ഉണ്ടായ പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.