Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാൽപ്പന്ത് കളിയിലും പരിശീലനത്തിലുമായി കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികം നിറഞ്ഞുനിന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു.

12 Jun 2024 09:03 IST

WILSON MECHERY

Share News :

ചാലക്കുടി: കാൽപ്പന്ത് കളിയിലും പരിശീലനത്തിലുമായി കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികം നിറഞ്ഞുനിന്ന് ഫുട്ബോളിൽ ഇതിഹാസം തീർത്ത ടി കെ ചാത്തുണ്ണി (80)അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായും കളിച്ചിട്ടുണ്ട്. മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. കളിക്കാരന്‍ എന്ന നിലയില്‍ 15 വര്‍ഷം നീണ്ടുനിന്നതായിരുന്നു ടി കെ ചാത്തുണ്ണിയുടെ ഫുട്‌ബോള്‍ ജീവിതം. ഹൈസ്‌കൂള്‍ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വീട്ടിലറിയാതെ ടീമില്‍ ചേരാന്‍ പോയി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മികച്ച ക്ലബുകളുടെ കളിക്കാരനായി പേരും പെരുമയും നേടിയതാണ് അദ്ദേഹത്തിന്റെ കളിജീവിതം. ഇന്ന് 12 മണി മുതൽ ചാലക്കുടി നഗരസഭയിൽ ടി കെ ചാത്തുണ്ണിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തുന്നവർക്ക് സൗകര്യമുണ്ടായിരിക്കും.

തുടർന്ന് ഒരു മണിക്ക് വീട്ടിലെത്തിക്കും

നാളെ രാവിലെ '11 ന് വടൂക്കര ശ്മശാനത്തിൽ സംസ്കാരം

നാളെ തൃശൂരിലും പൊതുദർശനം ഉണ്ടായിരിക്കും


ഐഎം വിജയൻ, ജോപോൾ അ‍ഞ്ചേരി, സി വി പാപ്പച്ചൻ തുടങ്ങിയ ഒട്ടേറെ പ്രമുഖർ അടങ്ങുന്നതാണ് ടി കെ ചാത്തുണ്ണിയുടെ ശിഷ്യസമ്പത്ത്.'ഫുട്‌ബോള്‍ മൈ സോള്‍' എന്ന പേരില്‍ അദ്ദേഹം ആത്മകഥയെഴുതിയിട്ടുണ്ട്

Follow us on :

More in Related News