Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 11:20 IST
Share News :
തിരൂരങ്ങാടി : ഐഎസ്എം മലപ്പുറം വെസ്റ്റ് ജില്ല വെളിച്ചം ക്വിസ് മത്സരവും ബാല വെളിച്ചം ഹിഫ്ള് മത്സരവും ചെമ്മാട് പതിനാറുങ്ങൽ ഖുർആൻ റിസർച്ച് ഫൗണ്ടേഷനിൽ വെച്ച് നടന്നു. വിവിധ മണ്ഡലങ്ങളിൽ നിന്നായി പ്രാഥമിക മത്സരങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട 15 മത്സരാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. ബാല വെളിച്ചം ഹിഫ്ള് മത്സരത്തിന് താനൂർ എംടി ക്യു അധ്യാപകൻ ഹാഫിള് ബന്ന സബാഹ് നേതൃത്വം നൽകി.
തുടർന്ന് വെളിച്ചം ഖുർആൻ പരീക്ഷയെ അടിസ്ഥാനമാക്കി നടന്ന ക്വിസ് മത്സരം സഹീർ വെട്ടം നിയന്ത്രിച്ചു. വിജയികൾക്ക് കെ എൻ എം മർക്കസുദ്ദഅവാ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹാരിസ് കാവുങ്ങൽ സമ്മാനങ്ങൾ നൽകി.
ഹിഫ്ള് മത്സരത്തിൽ അബ്ദുള്ള ടി എ (പൊന്നാനി മണ്ഡലം) ക്വിസ് മത്സരത്തിൽ മുഹമ്മദ് യാസിർ പി (തിരൂർ മണ്ഡലം) , നസീമ കണ്ണേത്ത് ( യൂണിവേഴ്സിറ്റി മണ്ഡലം) എന്നിവർ വിജയികളായി.
ഐഎസ്എം ജില്ലാ പ്രസിഡണ്ട് ഹബീബ് നീരോൽപാലം, സെക്രട്ടറി നിയാസ് തെക്കരകത്ത്, മുനീർ ചെമ്പ്ര, റസീം ഹാറൂൺ, മൻസൂർ പൊന്നാനി , നിബ്രാസ് അമീൻ, നുഫൈൽ തിരൂരങ്ങാടി, ഇസ്ഹാക്ക് ചെറുമുക്ക്, മുബാറക്ക് മൂഴിക്കൽ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.