Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം ടൗൺ ബ്യൂട്ടിഫിക്കേഷൻ പദ്ധതി: യോഗം ചേര്‍ന്നു

18 Jul 2024 22:13 IST

Jithu Vijay

Share News :



മലപ്പുറം : മലപ്പുറം ടൗൺ ബ്യൂട്ടിഫിക്കേഷൻ പദ്ധതികളുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പി. ഉബൈദുള്ള എം.എൽ.എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മലപ്പുറം നഗരത്തിലെ പ്രധാന റോഡുകളിലും സിവിൽ സ്റ്റേഷൻ പരിസരത്തും  നടപ്പാതകൾ നിർമ്മിച്ച് ഇന്റര്‍ലോക്ക് വിരിക്കൽ, ഡിവൈഡറുകളിൽ പുൽത്തകിടിയും ലൈറ്റുകളും സ്ഥാപിക്കൽ, കൈവരി, പ്ലാന്റേഷൻ,  ലാന്റ്സ്കേപിങ്, ബസ് ബേകള്‍ സ്ഥാപിക്കല്‍, കിഴക്കേതല മുതൽ കളക്ടർ ബംഗ്ലാവ് വരെ പ്രധാന ജങ്ഷനുകളിൽ മിനി പാർക്കുകൾ, ആലുംകുണ്ട് ഇക്കോ ടൂറിസം ആന്റ് ബയോ ഡൈവേര്‍സിറ്റി പാര്‍ക്ക് എന്നീ പദ്ധതികള്‍ നടപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. പദ്ധതിയുടെ നിര്‍വ്വഹണ ചുമതല പൊതുമരാമത്ത് റോഡ് വിഭാഗത്തെ ഏൽപ്പിച്ചു.


മലപ്പുറം ടൗൺ ബ്യൂട്ടിഫിക്കേഷൻ പദ്ധതിക്കായി 2024-25 വർഷത്തെ ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. മലപ്പുറം നഗരസഭാ അതിഥി മന്ദിരത്തില്‍ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ മുജീബ് കാടേരി, മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ഹക്കീം, പരി അബ്ദുൽ ഹമീദ്, സി. പി ആയിഷാബി, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ, കൗൺസിലർമാരായ സി.സുരേഷ് മാസ്റ്റർ, മഹ്മൂദ് കോതേങ്ങൽ, കെ.പി. ശരീഫ്, പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അബ്ദുൽ അസീസ്, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. മുഹമ്മദ്‌ ഇസ്മായിൽ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ജോൺ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എസ് സജീവ്, മലപ്പുറം മുനിസിപ്പൽ സെക്രട്ടറി കെ.പി.ഹസീന, അസിസ്റ്റന്റ് എഞ്ചിനീയർമാരായ വിമൽ രാജ്, എ. ഇൻസാഫ്, പി.ആര്‍ റെജി, ഡി.ടി.പി.സി പ്രതിനിധി അൻവർ അയമോൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഹാരിസ് ആമിയൻ, എം. പി. മുഹമ്മദ്‌, പി. സി വേലായുധൻ കുട്ടി, പി.കെ. ബാവ, കെ. പി. ഫൈസൽ, ഈസ്റ്റേൺ സലീം, ഷൗക്കത്ത് ഉപ്പൂടൻ, സുഹൈൽ സാദ് വ്യാപാരി വ്യവസായി എകോപന സമിതി പ്രതിനിധി കെ. എം. മുജീബ് ആനക്കയം, ഓവർസിയർമാരായ പ്രജിത. പി, അനുരൂപ് തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിന് ശേഷം എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മലപ്പുറം കുന്നുമ്മൽ , കോട്ടപ്പടി പോലീസ് സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പരിസരം , കിഴക്കേത്തല എന്നീ ജങ്ഷനുകൾ സന്ദർശിച്ചു.

Follow us on :

More in Related News