Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡി.വൈ.എഫ്.ഐ വള്ളിക്കുന്ന് മേഖലയിൽ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി.

16 Oct 2024 17:47 IST

- Jithu Vijay

Share News :

വള്ളിക്കുന്ന് : സോഷ്യലിസമാണ് ഭാവി

സമരമാണ് മാർഗം എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ വള്ളിക്കുന്ന് മേഖലയിൽ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. മെമ്പർഷിപ്പ് ക്യാമ്പയിന്റെ മേഖല തല ഉദ്ഘാടനം കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും Msc Electronics ൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ആഷ്ലി ഗിരീഷ് കാളാടന് നൽകി വള്ളിക്കുന്ന് ബ്ലോക്ക് കമ്മിറ്റി അംഗവും വള്ളിക്കുന്ന് മേഖല സെക്രട്ടറിയും ആയ ജിനിത്ത് പി നിർവഹിച്ചു.


തിരുത്തി ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രമോഹൻ, ബ്ലോക്ക്‌ കമ്മിറ്റി അംഗം അനഘ,മേഖല പ്രസിഡൻ്റ് ലിപിൻദാസ് എം, മേഖല ട്രഷറർ രാജേഷ്, മേഖല ജോയിൻ്റ് സെക്രട്ടറിമാരായ അശ്വിൻ,ഉവൈസ്, മേഖല വൈസ് പ്രസിഡൻ്റ് ശ്യാംലാൽ, സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയിട്ടുള്ള ഹരീഷ് , വിഷ്‌ണുരാജ്, തിരുത്തി യൂണിറ്റ് സെക്രട്ടറി ലിജിൻ , യൂണിറ്റ് പ്രസിഡൻ്റ് നിതിൻ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News