Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നേത്ര പരിശോധനയും, തിമിര ശസ്ത്രക്രിയ നിർണ്ണയവും, പ്രത്യേക ക്യാമ്പ് നടത്തി

29 Aug 2024 17:26 IST

Jithu Vijay

Share News :


പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ 20 ആം ഡിവിഷനിലെ ചീർപ്പിങ്ങൽ അംഗൻവാടിയിൽ ഇൻസൈറ്റ് കീരനല്ലൂർ,

മലപ്പുറം ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ൻ്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന, തിമിര നിർണയ ക്യാമ്പും സംഘടിപ്പിച്ചു. നഗരസഭാ കൗൺസിലർ അസീസ് കൂളത്ത് ക്യാമ്പിൻ്റെ ഉദ്ഘാടനം

നിർവഹിച്ചു.


നൂറോളം പ്രദേശവാസികൾ പങ്കെടുത്ത ക്യാമ്പ് പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായി. കാഴ്ച പരിമിതിയുള്ളവർക്ക് കണ്ണട നൽകുന്നതിന് സാമ്പത്തിക സഹായം ക്യാമ്പിൽ ലഭ്യമാക്കി.

തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് 

മലപ്പുറം ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 

സൗജന്യ സർജറി നടത്തുന്നതിന് വേണ്ട സൗകര്യമൊരുക്കി. വരും ദിവസങ്ങളിൽ ഇവരെ സർജറിക്ക് വിധേയരാക്കും.


ഇൻസൈറ്റ് ക്ലബ്ബ് പ്രസിഡൻ്റ് 

അഷ്റഫ് വമ്പിശ്ശേരി അധ്യക്ഷത വഹിച്ചു,

സി അബൂബക്കർ, ഐ ഫൗണ്ടേഷൻ PRO വൈഷ്ണവ്, അലവി മചിഞ്ചേരി,

എന്നിവർ ആശംസകൾ അർപ്പിച്ചു. റിയാസ് പട്ടയത്ത്, കടവത്ത് ബാവ, മുക്കത്ത് അബൂബക്കർ, മൊയ്തീൻ കുട്ടി കടവത്ത്,

സിദ്ദീഖ് പാട്ടശ്ശേരി, വാഹിദ് കെ. കെ,

റസാഖ് മുക്കത്ത്, അബൂ താഹിർ എന്നിവർ സംബന്ധിച്ചു. അംഗൻവാടി ടീച്ചർ 

റൂബി സഫീന ടീച്ചർ സ്വാഗതവും,

വിബീഷ് നന്ദിയും പറഞ്ഞു

Follow us on :

More in Related News