Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ സ്വാതന്ത്ര്യ ദിനത്തിൽ കെ ടി യു സി എം ഉയർത്തിയത് കോൺഗ്രസ് പതാകയെന്ന് ആരോപണം.

15 Aug 2024 23:17 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സ്വാതന്ത്ര്യ ദിനത്തിൽ തലയോലപ്പറമ്പിൽ കെ ടി യു സി എം കൊടിമരത്തിൽ ദേശീയ പതാകയ്ക്ക് പകരം ഉയർത്തിയത് കോൺഗ്രസ് പതാകയെന്ന് ആരോപണം. ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പതാക തല തിരിച്ച് ഉയർത്തുന്നതടക്കം വിവാദങ്ങൾ സ്വാതന്ത്ര്യ ദിനത്തിൽ സംഭവിക്കാറുണ്ടെങ്കിലും. ഇത്തരത്തിലുള്ള അബദ്ധങ്ങളെയെല്ലാം കടത്തിവിട്ടുന്ന ഒരു അബദ്ധമാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നേതാക്കൾക്ക് നടത്തിയതെന്നാണ് ആരോപണം ഉയർന്നത്. തലയോലപ്പറമ്പ്

കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മറ്റി ഓഫീസിന് മുന്നിലെ കെ ടി യു സി എം കൊടിമരത്തിലാണ് ദേശീയ പതാകയ്ക്ക് പകരം രാവിലെ കോൺഗ്രസ് പതാക ഉയർത്തിയതെന്ന് ആരോപണം ഉയർന്നത്. ഇന്ത്യൻ ദേശീയ പതാകയ്ക്ക് പകരം കോൺഗ്രസിന്റെ പതാകയാണ് ഉയർത്തിയതെന്ന് പ്രവർത്തകരിൽ ആരെ ചൂണ്ടിക്കാട്ടിയപ്പോഴാണ് നേതാക്കൾക്ക് കാര്യം പിടികിട്ടിയതെന്നും തുടർന്ന് അത് മാറ്റിക്കെട്ടുകയാണ് ഉണ്ടായതെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്. അതെ സമയം കൊടിമരത്തിൽ ദേശീയ പതാകയാണ് ഉയർത്തിയതെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആൻ്റണി കളമ്പുകാടൻ പറഞ്ഞു. സ്വാതന്ത്രദിനത്തിൽ ദേശീയപതാക ഉയർത്തുന്നതിന് പകരം കോൺഗ്രസ് പതാക ഉയർത്തിയിട്ടുണ്ടെങ്കിൽ അത് അവഹേളനവും അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഇതിനെപ്പറ്റി അന്വോഷണം നടത്തണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ. ഡി ദേവരാജൻ പറഞ്ഞു.


Follow us on :

More in Related News