Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക്‌സഭ തെരഞ്ഞെടുപ്പ് കോട്ടയത്ത് യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ്ജിന് ഉജ്വല വിജയം.

04 Jun 2024 19:16 IST

santhosh sharma.v

Share News :

കോട്ടയം: നാലര പതിറ്റാണ്ടിന് ശേഷം കേരള കോൺഗ്രസുകൾ തമ്മിൽ ഏറ്റുമുട്ടിയ കോട്ടയം

ലോക്‌സഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ്ജിന് ഉജ്വല വിജയം. വിജയം 87266 വോട്ടുകൾക്ക്. കേരള കോൺഗ്രസ് മാണി വിഭാഗം എൽ ഡി എഫ് ഘടകക്ഷി ആയതിന് ശേഷം നടന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ വിജയം ജോസഫ് വിഭാഗത്തിന് രാഷ്ട്രീയ നേട്ടം കൂടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും അധികം സ്ഥാനാർഥികൾ മത്സരിച്ചതും കോട്ടയം മണ്ഡലത്തിലാണ്.


പോസ്റ്റൽ ബാലറ്റ് സഹിതം ഓരോ സ്ഥാനാർഥികൾക്കും ലഭിച്ച മൊത്തം വോട്ട്


1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 277365 (33.17 % )

2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി- 7223 (0.86%)

3. വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.- 1595 (0.19%)

4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന- 165046 ( 19.74%)

5. പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്- 1637 (0.2%)

6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്- 364631 (43.6%)

7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ - 1087 (0.13%)

8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ- 893 (0.11 %)

9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ - 1489 (0.18%)

10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-421 (0.05%)

11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ - 710 (0.08%)

12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-527 (0.06%)

13. എം.എം. സ്‌കറിയ-സ്വതന്ത്രൻ- 927 (0.11 %)

14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-739 (0.09%)

15. നോട്ട - 11933 (1.43%)

Follow us on :

More in Related News