Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2024 12:25 IST
Share News :
വ്യാപാരി വനിതാ വിംഗ് ബോധവൽക്കരണ ക്ലാസ് നടത്തി
വൈപ്പിൻ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് വൈപ്പിൻ നിയോജക മണ്ഡലം കമ്മറ്റിയും ജന മൈത്രി പോലീസും ചേർന്ന് ബോധവൽക്കരണ ക്ലാസ് നടത്തി. വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സുബൈദ നാസർ ഉത്ഘാടനം ചെയ്തു.
ചെറായി മർച്ചന്റ്സ് അസ്സോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ജന മൈത്രി പോലീസ് ട്രെയ്നർ കെ.പി. അജേഷ് മോട്ടിവേഷൻ എന്റർടെയിൻമെന്റ് ബിസിനസ് പ്രോഗ്രാമുകൾ പരിചയപ്പെടുത്തി. വനിതാ വിംഗ് നിയോജക മണ്ഡലം പ്രസിഡന്റ് മേരി ജോയി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജന. സെക്രട്ടറി ജിഷ രമേഷ്, കോഡിനേറ്റർ വി.കെ.ജോയ്, ചെറായി മർച്ചന്റ്സ് അസ്സോസിയേഷൻ പ്രസിഡന്റ് എ കെ മോഹനൻ, രാജി അംബരീഷ് എന്നിവർ സംസാരിച്ചു.
കെ.ഡി. ഇന്ദ്രജിത്ത്, ബി.മോഹനൻ, നിഗേഷ് മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.